---
title: "കണ്ണീർച്ചാലായി മെരുവമ്പായിപ്പുഴ: കൂടുതൽ ഭാഗവും വറ്റി വരണ്ട് മൺകൂനയായി മാറിയിരിക്കുന്നു "
english_title: "Meruvambaipuzha in tears: Most of it has dried up and turned into a dune"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114554/meruvambaipuzha-in-tears-most-of-it-has-dried-up-and-turned-into-a-dune"
published_at: "2023-05-13T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f677633b26_Screenshot_2023-05-13-15-58-44-25_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണീർച്ചാലായി മെരുവമ്പായിപ്പുഴ: കൂടുതൽ ഭാഗവും വറ്റി വരണ്ട് മൺകൂനയായി മാറിയിരിക്കുന്നു 

> **Lead Summary:** കണ്ണീർച്ചാലായി മെരുവമ്പായിപ്പുഴ. പുഴയുടെ കൂടുതൽ ഭാഗവും വറ്റി വരണ്ട് മൺകൂനയായി മാറിയിരിക്കുകയാണ്. അഞ്ചരക്കണ്ടിപ്പുഴയുടെ മെരുവമ്പായി ഭാഗത്താണ് പുഴ വറ്റിവരണ്ട് കിടക്കുന്നത്. വെള്ളമില്ലാതായതോടെ ജീവനില്ലാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് പുഴ. കാലവർഷത്തിൽ പ്രദേശമാകെ ഭീതി പരത്തി ഒഴുകിയ നദിയാണ് ഇപ്പോൾ വറ്റിവരണ്ട അവസ്ഥയിലായിട്ടുഉള്ളത്. പുഴയുടെ കൂടുതൽ ഭാഗവും വറ്റി വരണ്ട് മൺകൂനയായി മാറിയിരിക്കുകയാണ്.

## Article Content

കണ്ണീർച്ചാലായി മെരുവമ്പായിപ്പുഴ. പുഴയുടെ കൂടുതൽ ഭാഗവും വറ്റി വരണ്ട് മൺകൂനയായി മാറിയിരിക്കുകയാണ്. അഞ്ചരക്കണ്ടിപ്പുഴയുടെ മെരുവമ്പായി ഭാഗത്താണ് പുഴ വറ്റിവരണ്ട് കിടക്കുന്നത്. വെള്ളമില്ലാതായതോടെ ജീവനില്ലാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് പുഴ. കാലവർഷത്തിൽ പ്രദേശമാകെ ഭീതി പരത്തി ഒഴുകിയ നദിയാണ് ഇപ്പോൾ വറ്റിവരണ്ട അവസ്ഥയിലായിട്ടുഉള്ളത്. പുഴയുടെ കൂടുതൽ ഭാഗവും വറ്റി വരണ്ട് മൺകൂനയായി മാറിയിരിക്കുകയാണ്.

ഇടയിലായി ചില സ്ഥലങ്ങളിൽ മാത്രം കെട്ടിക്കിടക്കുന്ന നിലയിലാണ് വെള്ളം ഉള്ളത്. ഒഴുക്ക് ഇല്ലാതായതോടെ പുഴയിലാകെയും കുറ്റിചെടികളും മരങ്ങളും വളർന്നിരിക്കുന്ന അവസ്ഥയിലുമാണ്. പുഴയിൽ വെള്ളമില്ലാതായതോടെ കീഴല്ലൂരിൽ നിന്നുള്ള പമ്പിംഗ് ഉൾപ്പെടെ നിർത്തി വച്ചിരിക്കുകയാണ്. ജൈവവൈവിധ്യമായി ഒഴുകിയ പുഴയും , ആ വാസവ്യവസ്ഥയുമെല്ലാം നാട്ടുകാർക്കിടയിൽ വിങ്ങുന്ന ഓർമ്മയായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114554/meruvambaipuzha-in-tears-most-of-it-has-dried-up-and-turned-into-a-dune)