---
title: "വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു; ജനങ്ങളുടെ ആഗ്രഹത്തിനൊത്ത സർക്കാരുണ്ടാകുമെന്ന് രാഹുൽ ഗാന്ധി"
english_title: "Rahul Gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114562/rahul-gandhi"
published_at: "2023-05-13T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f70f773af9_Screenshot_2023-05-13-16-40-11-22_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു; ജനങ്ങളുടെ ആഗ്രഹത്തിനൊത്ത സർക്കാരുണ്ടാകുമെന്ന് രാഹുൽ ഗാന്ധി

> **Lead Summary:** കർണാടകയിലെ വൻ വിജയത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കർണാടകയിൽ അരങ്ങേറിയത്. ജയം സാധാരണ ജനങ്ങൾക്കൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവർത്തിക്കുമെന്നും രാഹുൽ പറഞ്ഞു.

## Article Content

കർണാടകയിലെ വൻ വിജയത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കർണാടകയിൽ അരങ്ങേറിയത്. ജയം സാധാരണ ജനങ്ങൾക്കൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവർത്തിക്കുമെന്നും രാഹുൽ പറഞ്ഞു.

വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു. കർണാടകയിൽ സ്‌നേഹത്തിന്റെ കട തുറന്നു. ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാർ കർണാടകയിൽ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114562/rahul-gandhi)