---
title: "കർണാടകയിലെ ഫലത്തോടെ ബിജെപി ഇല്ലാതായെന്ന് ആരും കരുതേണ്ട: വി മുരളീധരൻ"
english_title: "V Muraleedharan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114563/v-muraleedharan"
published_at: "2023-05-13T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f75480ed70_IMG-20230513-WA0016.jpg"
keywords: []
---

# കർണാടകയിലെ ഫലത്തോടെ ബിജെപി ഇല്ലാതായെന്ന് ആരും കരുതേണ്ട: വി മുരളീധരൻ

> **Lead Summary:** കർണാടകയിലെ ഫലത്തോടെ ബിജെപി ഇല്ലാതായെന്ന് ആരും കരുതേണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കർണാടകത്തിൽ ഇത്തവണ പരാജയപ്പെട്ടു. നരേന്ദ്ര മോഡിയിലും കേന്ദ്രസർക്കാരിലുമുള്ള ജനങ്ങളുടെ വിശ്വാസത്തിൽ ഒരു മാറ്റവും വന്നിട്ടില്ല.പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പ്രചാരണത്തിന് എത്തിയിട്ടും പല സംസ്ഥാനങ്ങളിലും ബിജെപി ക്ക് പരാജയം ഉണ്ടായിട്ടുണ്ട്.

## Article Content

കർണാടകയിലെ ഫലത്തോടെ ബിജെപി ഇല്ലാതായെന്ന് ആരും കരുതേണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കർണാടകത്തിൽ ഇത്തവണ പരാജയപ്പെട്ടു. നരേന്ദ്ര മോഡിയിലും കേന്ദ്രസർക്കാരിലുമുള്ള ജനങ്ങളുടെ വിശ്വാസത്തിൽ ഒരു മാറ്റവും വന്നിട്ടില്ല.പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പ്രചാരണത്തിന് എത്തിയിട്ടും പല സംസ്ഥാനങ്ങളിലും ബിജെപി ക്ക് പരാജയം ഉണ്ടായിട്ടുണ്ട്.

എന്നാൽ അതിന് ശേഷം നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ അവിടെങ്ങളിലൊക്കെ ബിജെപി മിന്നുന്ന വിജയം നേടി. കർണാടകയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണമെന്താണെന്ന് അവിടെത്തെ പാർട്ടി പരിശോധിക്കുമെന്നും അതിൽ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും മുരളീധരൻ കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114563/v-muraleedharan)