---
title: "കെ-സ്വിഫ്റ്റ് ജനറൽ മാനേജർക്ക് കെഎസ്ആർടിസി ടെക്നിക്കൽ വിഭാഗത്തിന്റെ ചുമതല; കെഎസ്ആർടിസിയിൽ പുതിയ വിവാദം"
english_title: "Responsible for k-swift General Manager, Technical Division, KSRTC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11458/responsible-for-k-swift-general-manager-technical-division-ksrtc"
published_at: "2021-11-18T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619622da9cf3f_images (4).jpeg"
keywords: []
---

# കെ-സ്വിഫ്റ്റ് ജനറൽ മാനേജർക്ക് കെഎസ്ആർടിസി ടെക്നിക്കൽ വിഭാഗത്തിന്റെ ചുമതല; കെഎസ്ആർടിസിയിൽ പുതിയ വിവാദം

> **Lead Summary:** കെഎസ്ആർടിസിയിൽ പുതിയ വിവാദം. കെ-സ്വിഫ്റ്റ് ജനറൽ മാനേജർ കെ വി രാജേന്ദ്രന് കെഎസ്ആർടിസി ടെക്നിക്കൽ വിഭാഗത്തിന്റെ ചുമതല നൽകിയതാണ് വിവാദമായിരിക്കുന്നത്. കെ-സ്വിഫ്റ്റിനെതിരെ തൊഴിലാളി സംഘടനകളുടെ കടുത്ത എതിർപ്പ് നിലനിൽക്കെയാണ് പുതിയ നിയമനം. കെവി രാജേന്ദ്രന് അധിക ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവിറങ്ങി.

## Article Content

കെഎസ്ആർടിസിയിൽ പുതിയ വിവാദം. കെ-സ്വിഫ്റ്റ് ജനറൽ മാനേജർ കെ വി രാജേന്ദ്രന് കെഎസ്ആർടിസി ടെക്നിക്കൽ വിഭാഗത്തിന്റെ ചുമതല നൽകിയതാണ് വിവാദമായിരിക്കുന്നത്. കെ-സ്വിഫ്റ്റിനെതിരെ തൊഴിലാളി സംഘടനകളുടെ കടുത്ത എതിർപ്പ് നിലനിൽക്കെയാണ് പുതിയ നിയമനം. കെവി രാജേന്ദ്രന് അധിക ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവിറങ്ങി.

കെഎസ്ആർടിസിക്ക് കീഴിൽ ഒരു സ്വതന്ത്ര്യ കമ്പനി എന്ന നിലയിലാണ് കെ-സ്വിഫ്റ്റ് തുടങ്ങിയത്. കെഎസ്ആർടിസിയെ തിരികെ കൊണ്ടുവരാനായിരുന്നു ലക്ഷ്യം. എന്നാൽ, ഇതിനെ പ്രതികൂലിക്കുന്ന നിലപാടാണ് തൊഴിലാളി സംഘടനകൾ സ്വീകരിച്ചുപോന്നത്. കഴിഞ്ഞ മാസം മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലും അവർ ഇങ്ങനെ നിലപാടെടുത്തു. കെ-സ്വിഫ്റ്റ് ഉടൻ ആരംഭിക്കരുതെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11458/responsible-for-k-swift-general-manager-technical-division-ksrtc)