---
title: "എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ  കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി"
english_title: "Eranakulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114600/eranakulam"
published_at: "2023-05-13T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645fb58444f25_IMG-20221211-WA0038.jpg"
keywords: []
---

# എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ  കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കൊച്ചി**: എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്ത് വയസ്സുള്ള ശ്രീവേദയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. മുങ്ങൽവിദ​ഗ്ധരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. വടക്കൻ പറവൂർ മന്നം സ്വദേശിയായ അഭിനവ് , തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് എന്നാവരാണ് കാണാതായ കുട്ടികൾ. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

## Article Content

**കൊച്ചി**: എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്ത് വയസ്സുള്ള ശ്രീവേദയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. മുങ്ങൽവിദ​ഗ്ധരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. വടക്കൻ പറവൂർ മന്നം സ്വദേശിയായ അഭിനവ് , തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് എന്നാവരാണ് കാണാതായ കുട്ടികൾ. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114600/eranakulam)