---
title: "ക്ഷീര സഹകരണ സംഘം നിലവിലെ ഭരണ സമിതിയംഗങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുൻ ഭരണ സമിതി അംഗങ്ങൾ "
english_title: "Hjrabaranamav snaodnvi angangal thdhsv "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114660/hjrabaranamav-snaodnvi-angangal-thdhsv"
published_at: "2023-05-14T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64606e6c2bd11_IMG-20230514-WA0004.jpg"
keywords: []
---

# ക്ഷീര സഹകരണ സംഘം നിലവിലെ ഭരണ സമിതിയംഗങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുൻ ഭരണ സമിതി അംഗങ്ങൾ 

> **Lead Summary:** പള്ളിക്കുന്ന് ക്ഷീര സഹകരണ സംഘം നിലവിലെ ഭരണ സമിതിയംഗങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുൻ ഭരണ സമിതി അംഗങ്ങൾ .വ്യാജ പ്രചരണം നടത്തി അപകീർത്തി പ്പെടുത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ജില്ലാ നേതാകളുടെ സഹായത്തോടെ ശക്തമായ അട്ടിമറി ഗൂഢാലോചന നടത്തുകയുമാണ് ചെയ്തത്. അതിന്റെ ഫലമായി ഉണ്ടാക്കിയ അബദ്ധജഡിലവും, തെറ്റിദ്ധാരണ പരത്തുന്നതുമായ ഒരു റിപ്പോർട്ട് ഡയറക്ടർമാരായ പി.പി. റെനീഷും, ബിജു സെബാസ്റ്റ്യനും കൂടി ഉണ്ടാക്കി പുറത്ത് വിട്ട് അത് വഴി വ്യാജ പ്രചാരണം നടത്തുകയുമാണ് ചെയ്തുവരുന്നത്. സംഘം മുൻ ഭരണ സമിതിക്കെതിരെ റിപ്പോർട്ട് ഉണ്ടാക്കിയ ബിജു സെബാസ്റ്റ്യനും, ഡയറക്ടർ പി.വി. ജെയിൻ എന്ന പി.വി.വർക്കിയും കൂടിയാണെന്നതിൽ ഗൂഢാലോചന വ്യക്തമാണന്ന് ഇവർ പറഞ്ഞു. 2016 മുതൽ സംഘത്തിൽ ഓഡിറ്റോ ഔദ്യോഗിക പരിശോധനകളോ നടത്തിയിട്ടില്ല. സർക്കാർ ഓഡിറ്റർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ 76,642 രൂപ തിരിച്ചടക്കണമെന്ന് പറഞ്ഞ പി.വി.വർക്കി തന്നെയാണ് പത്രസമ്മേളനം നടത്തിയ പി.വി. ജെയിൻ എന്നത് ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. കുറ്റക്കാരനാണെന്ന് ഡിപ്പാർട്മെന്റ് കണ്ടെത്തി 68 പ്രകാരം പണമടക്കാൻ ആവശ്യപ്പെട്ടയാൾ അതേ സ്ഥാപനത്തിലെ ഭരണ സമിതി അംഗമായി തുടർന്നുകൊണ്ടാണ് ഇത്തരം വ്യാജ ആരോപണങ്ങൾ മറ്റൊരു പേരിൽ പത്രസമ്മേളനങ്ങൾ നടത്തി പ്രചരിപ്പിക്കുന്നത്. സഹകരണ ബൈലോ, നിയമം പ്രകാരം സംഘത്തിൽ കുടിശ്ശികയോ നിയമപരമായ ബാധ്യതയുള്ളതോ ആയ ഒരാൾ സംഘം അംഗമോ, ഡയറക്ടറോ ആയി തുടരാൻ പാടില്ലാത്ത നിയമമുള്ളപ്പോൾ സർക്കാർ അറിഞ്ഞ് കൊണ്ട് ഡയറക്ടറായി തുടരുന്നത് നിയമലംഘനമാണ്. പി.വി. വർക്കി (പി.വി. ജെയിൻ) സമിതിയിൽ തുടരാൻ യോഗ്യതയില്ലാത്തതിനാൽ പൊതുജനങ്ങളെയും സർക്കാരിനെയും കബളിപ്പിക്കുക കൂടിയാണ് ചെയ്തിട്ടുള്ളത്. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ പി.വി. വർക്കിയെ പള്ളിക്കുന്ന് ക്ഷീര സഹകരണ സംഘം ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കൃത്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പിരിച്ച് വിടപ്പെട്ട ഭരണ സമിതിയിലെ അംഗങ്ങൾ പറഞ്ഞു. ആരോപണങ്ങൾക്കെതിരെ കേരളാ ഹൈക്കോടതിയിൽ വിചാരണ തുടരുകയും സംഘത്തിലെ 68 അന്വേഷണം 04.04.2023 ന് നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണന്ന് ഇവർ പറഞ്ഞു. പത്രസമ്മേളനത്തിൽ മുൻ ഭരണ സമിതി അംഗങ്ങളായ ഒ.വി. അപ്പച്ചൻ, കെ.വി. വർക്കി, പി.എം. ജോസഫ്, എ.ഡി. മാത്യു, സുനിൽ ബാബു, പി.എ. തോമസ് എന്നിവർ പങ്കെടുത്തു.

## Article Content

പള്ളിക്കുന്ന് ക്ഷീര സഹകരണ സംഘം നിലവിലെ ഭരണ സമിതിയംഗങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുൻ ഭരണ സമിതി അംഗങ്ങൾ .വ്യാജ പ്രചരണം നടത്തി അപകീർത്തി പ്പെടുത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ജില്ലാ നേതാകളുടെ സഹായത്തോടെ ശക്തമായ അട്ടിമറി ഗൂഢാലോചന നടത്തുകയുമാണ് ചെയ്തത്. അതിന്റെ ഫലമായി ഉണ്ടാക്കിയ അബദ്ധജഡിലവും, തെറ്റിദ്ധാരണ പരത്തുന്നതുമായ ഒരു റിപ്പോർട്ട് ഡയറക്ടർമാരായ പി.പി. റെനീഷും, ബിജു സെബാസ്റ്റ്യനും കൂടി ഉണ്ടാക്കി പുറത്ത് വിട്ട് അത് വഴി വ്യാജ പ്രചാരണം നടത്തുകയുമാണ് ചെയ്തുവരുന്നത്. സംഘം മുൻ ഭരണ സമിതിക്കെതിരെ റിപ്പോർട്ട് ഉണ്ടാക്കിയ ബിജു സെബാസ്റ്റ്യനും, ഡയറക്ടർ പി.വി. ജെയിൻ എന്ന പി.വി.വർക്കിയും കൂടിയാണെന്നതിൽ ഗൂഢാലോചന വ്യക്തമാണന്ന് ഇവർ പറഞ്ഞു. 2016 മുതൽ സംഘത്തിൽ ഓഡിറ്റോ ഔദ്യോഗിക പരിശോധനകളോ നടത്തിയിട്ടില്ല. സർക്കാർ ഓഡിറ്റർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ 76,642 രൂപ തിരിച്ചടക്കണമെന്ന് പറഞ്ഞ പി.വി.വർക്കി തന്നെയാണ് പത്രസമ്മേളനം നടത്തിയ പി.വി. ജെയിൻ എന്നത് ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. കുറ്റക്കാരനാണെന്ന് ഡിപ്പാർട്മെന്റ് കണ്ടെത്തി 68 പ്രകാരം പണമടക്കാൻ ആവശ്യപ്പെട്ടയാൾ അതേ സ്ഥാപനത്തിലെ ഭരണ സമിതി അംഗമായി തുടർന്നുകൊണ്ടാണ് ഇത്തരം വ്യാജ ആരോപണങ്ങൾ മറ്റൊരു പേരിൽ പത്രസമ്മേളനങ്ങൾ നടത്തി പ്രചരിപ്പിക്കുന്നത്. സഹകരണ ബൈലോ, നിയമം പ്രകാരം സംഘത്തിൽ കുടിശ്ശികയോ നിയമപരമായ ബാധ്യതയുള്ളതോ ആയ ഒരാൾ സംഘം അംഗമോ, ഡയറക്ടറോ ആയി തുടരാൻ പാടില്ലാത്ത നിയമമുള്ളപ്പോൾ സർക്കാർ അറിഞ്ഞ് കൊണ്ട് ഡയറക്ടറായി തുടരുന്നത് നിയമലംഘനമാണ്. പി.വി. വർക്കി (പി.വി. ജെയിൻ) സമിതിയിൽ തുടരാൻ യോഗ്യതയില്ലാത്തതിനാൽ പൊതുജനങ്ങളെയും സർക്കാരിനെയും കബളിപ്പിക്കുക കൂടിയാണ് ചെയ്തിട്ടുള്ളത്. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ പി.വി. വർക്കിയെ പള്ളിക്കുന്ന് ക്ഷീര സഹകരണ സംഘം ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കൃത്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പിരിച്ച് വിടപ്പെട്ട ഭരണ സമിതിയിലെ അംഗങ്ങൾ പറഞ്ഞു. ആരോപണങ്ങൾക്കെതിരെ കേരളാ ഹൈക്കോടതിയിൽ വിചാരണ തുടരുകയും സംഘത്തിലെ 68 അന്വേഷണം 04.04.2023 ന് നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണന്ന് ഇവർ പറഞ്ഞു. പത്രസമ്മേളനത്തിൽ മുൻ ഭരണ സമിതി അംഗങ്ങളായ ഒ.വി. അപ്പച്ചൻ, കെ.വി. വർക്കി, പി.എം. ജോസഫ്, എ.ഡി. മാത്യു, സുനിൽ ബാബു, പി.എ. തോമസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114660/hjrabaranamav-snaodnvi-angangal-thdhsv)