---
title: "സം​സ്ഥാ​ന​ത്തെ  പെ​റ്റ് ഷോപ്പുകൾക്ക് ലൈസൻസ് നിർബന്ധമാക്കും: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി"
english_title: "Licenses will be made compulsory for pet shops in the state: Minister J. Chinchu Rani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11468/licenses-will-be-made-compulsory-for-pet-shops-in-the-state-minister-j-chinchu-rani"
published_at: "2021-11-18T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619633c5a00fc_images - 2021-11-18T163628.922.jpeg"
keywords: []
---

# സം​സ്ഥാ​ന​ത്തെ  പെ​റ്റ് ഷോപ്പുകൾക്ക് ലൈസൻസ് നിർബന്ധമാക്കും: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം**: സം​സ്ഥാ​ന​ത്ത് അ​രു​മ മൃ​ഗ​ങ്ങ​ളേ​യും പ​ക്ഷി​ക​ളേ​യും വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്രവ​ർ​ത്ത​ന​ത്തി​നു ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നു മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി.

## Article Content

**തി​രു​വ​ന​ന്ത​പു​രം**: സം​സ്ഥാ​ന​ത്ത് അ​രു​മ മൃ​ഗ​ങ്ങ​ളേ​യും പ​ക്ഷി​ക​ളേ​യും വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്രവ​ർ​ത്ത​ന​ത്തി​നു ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നു മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി.

ഇ​തു സം​ബ​ന്ധി​ച്ച കേ​ന്ദ്ര നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും. പെ​റ്റ്സ് ഷോ​പ്പ്, ഡോ​ഗ് ബ്രീ​ഡിം​ഗ് സ്ഥാ​പ​ന ഉ​ട​മ​സ്ഥ​ർ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യു​ന്ന​തി​നാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും സൊ​സൈ​റ്റി ഫോ​ർ പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ക്രൂ​വ​ൽ​റ്റി ടു ​അ​നി​മ​ൽ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് തെ​രു​വു നാ​യ്ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​നി​മ​ൽ ഷെ​ൽ​ട്ട​ർ, അ​നി​മ​ൽ അ​ഡോ​പ്ഷ​ൻ, ഫീ​ഡിം​ഗ് പോ​യി​ന്‍റ് എ​ന്നി​വ ന​ട​പ്പാ​ക്കു​ന്ന​തി​നും വ​കു​പ്പി​നോ​ടു ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11468/licenses-will-be-made-compulsory-for-pet-shops-in-the-state-minister-j-chinchu-rani)