---
title: "ഓ.ഐ.സി.സി കുവൈറ്റ് കർണാടക വിജയാഘോഷം നടത്തി"
english_title: "O a kuwait karanataka vijayakosham nadathi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114709/o-a-kuwait-karanataka-vijayakosham-nadathi"
published_at: "2023-05-14T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64609f98d1aac_IMG-20230514-WA0013.jpg"
keywords: []
---

# ഓ.ഐ.സി.സി കുവൈറ്റ് കർണാടക വിജയാഘോഷം നടത്തി

> **Lead Summary:** കർണാടക തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കൂടി നേടിയ കോൺഗ്രസ് വിജയം കുവൈറ്റിലെ ഒഐസിസി പ്രവർത്തകർ വൻ ആഘോഷമാക്കി. അബ്ബാസിയാ ഓ.ഐ.സി.സി ഓഫീസിൽ കൂടിയ വിജയഘോഷത്തിന് ഓ.ഐ.സി.സി നാഷണൽ പ്രസിഡന്റ്‌ വർഗീസ് പുതുകുളങ്ങര അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ്‌ ശറഫുദ്ധീൻ കണ്ണോത് യോഗം ഉൽഘാടനം ചെയ്തു. ഷെറിൻ, ചന്ദ്രമോഹൻ, ഇല്യാസ്, വിവിധ ജില്ലകളെ പ്രതിനിധീകരിച് ഷോബിൻ സണ്ണി, അലക്സ്‌ മാനന്തവാടി, ജോയ് ജോൺ, എബി, ബിജി പള്ളിക്കൽ, ബത്താർ വൈക്കം, എന്നിവർ ആശംസ പ്രസംഗം നടത്തി. നാഷണൽ സെക്രട്ടറി ജോയ് കരവാളൂർ കൃതജ്ഞത പ്രസംഗം നടത്തി. ആഘോഷത്തിന്റെ ഭാഗമായി മധുര വിതരണവും നടത്തി.

## Article Content

കർണാടക തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കൂടി നേടിയ കോൺഗ്രസ് വിജയം കുവൈറ്റിലെ ഒഐസിസി പ്രവർത്തകർ വൻ ആഘോഷമാക്കി. അബ്ബാസിയാ ഓ.ഐ.സി.സി ഓഫീസിൽ കൂടിയ വിജയഘോഷത്തിന് ഓ.ഐ.സി.സി നാഷണൽ പ്രസിഡന്റ്‌ വർഗീസ് പുതുകുളങ്ങര അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ്‌ ശറഫുദ്ധീൻ കണ്ണോത് യോഗം ഉൽഘാടനം ചെയ്തു. ഷെറിൻ, ചന്ദ്രമോഹൻ, ഇല്യാസ്, വിവിധ ജില്ലകളെ പ്രതിനിധീകരിച് ഷോബിൻ സണ്ണി, അലക്സ്‌ മാനന്തവാടി, ജോയ് ജോൺ, എബി, ബിജി പള്ളിക്കൽ, ബത്താർ വൈക്കം, എന്നിവർ ആശംസ പ്രസംഗം നടത്തി. നാഷണൽ സെക്രട്ടറി ജോയ് കരവാളൂർ കൃതജ്ഞത പ്രസംഗം നടത്തി. ആഘോഷത്തിന്റെ ഭാഗമായി മധുര വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114709/o-a-kuwait-karanataka-vijayakosham-nadathi)