---
title: "സംസ്ഥാന വാഹന ജാഥയ്ക്ക് ചെറുപുഴയിൽ സ്വീകരണം നൽകി"
english_title: "Kerala vahana precharana jadha cherupuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114726/kerala-vahana-precharana-jadha-cherupuzha"
published_at: "2023-05-14T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460ba671c419_IMG-20230514-WA0034.jpg"
keywords: []
---

# സംസ്ഥാന വാഹന ജാഥയ്ക്ക് ചെറുപുഴയിൽ സ്വീകരണം നൽകി

> **Lead Summary:** **ചെറുപുഴ**: കേന്ദ്ര സർക്കാരിന്റെ ആദിവാസി വിരുദ്ധ നിലപാടുകൾക്കു എതിരെ ഒ.ആർ.കേളു എംഎൽഎ ജാഥ ലീഡറായി ആദിവാസി ക്ഷേമ സമിതി നടത്തുന്ന സംസ്ഥാന വാഹന ജാഥയ്ക്ക് എ കെ എസ്സിന്റെ നേതൃത്വത്തിൽ ചെറുപുഴയിൽ സ്വീകരണം നൽകി. കൈവശ - വനാവകാശ രേഖകൾക്ക് റവന്യൂ പട്ടയം അനുവദിക്കുക , സർക്കാർ സർവീസുകളിൽ നിലവിലുള്ള സംവരണത്തോത് ഉയർത്തുക , പട്ടികജാതി പട്ടികവർഗ്ഗ സംവരണം സ്വകാര്യ എയ്ഡഡ് മേഖലകളിലും നടപ്പിലാക്കുക , രാജ്യത്തെ ദളിത്- ആദിവാസി പീഡനങ്ങൾ അവസാനിപ്പിക്കുക , ആദിവാസി മേഖലയിലെ കേരള സരക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് മെയ് പത്ത് മുതൽ പത്തൊൻപത് വരെയുള്ള തീയ്യതികളിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് ജാഥാ നടക്കുന്നത്.

## Article Content

**ചെറുപുഴ**: കേന്ദ്ര സർക്കാരിന്റെ ആദിവാസി വിരുദ്ധ നിലപാടുകൾക്കു എതിരെ ഒ.ആർ.കേളു എംഎൽഎ ജാഥ ലീഡറായി ആദിവാസി ക്ഷേമ സമിതി നടത്തുന്ന സംസ്ഥാന വാഹന ജാഥയ്ക്ക് എ കെ എസ്സിന്റെ നേതൃത്വത്തിൽ ചെറുപുഴയിൽ സ്വീകരണം നൽകി. കൈവശ - വനാവകാശ രേഖകൾക്ക് റവന്യൂ പട്ടയം അനുവദിക്കുക , സർക്കാർ സർവീസുകളിൽ നിലവിലുള്ള സംവരണത്തോത് ഉയർത്തുക , പട്ടികജാതി പട്ടികവർഗ്ഗ സംവരണം സ്വകാര്യ എയ്ഡഡ് മേഖലകളിലും നടപ്പിലാക്കുക , രാജ്യത്തെ ദളിത്- ആദിവാസി പീഡനങ്ങൾ അവസാനിപ്പിക്കുക , ആദിവാസി മേഖലയിലെ കേരള സരക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് മെയ് പത്ത് മുതൽ പത്തൊൻപത് വരെയുള്ള തീയ്യതികളിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് ജാഥാ നടക്കുന്നത്.

സിപിഎം പെരിങ്ങാം ഏരിയാ സെക്രട്ടറി പി.ശശിധരൻ, കെ.സുരേഷ് ബാബു, ആർ.കെ. പത്മനാഭൻ,എം.എം. തോമസ്, കെ.എം.രാജേന്ദ്രൻ, കെ.മോഹനൻ, പി.വി.ഗോപിനാഥ്, കെ.വി.കുഞ്ഞികൃഷ്ണൻ, കെ.പി.ഗോപാലൻ, കെ.എം.ഷാജി എന്നിവർ നേതൃത്വം നൽകി. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114726/kerala-vahana-precharana-jadha-cherupuzha)