---
title: "കുരുന്നുകൾക്ക് ഇരിപ്പിടംവിതരണം ചെയ്തു. "
english_title: "Kurunnukalku iripidam vudharanm cheythu  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114727/kurunnukalku-iripidam-vudharanm-cheythu"
published_at: "2023-05-14T16:17:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460bc60e3dbb_IMG-20230514-WA0038.jpg"
keywords: []
---

# കുരുന്നുകൾക്ക് ഇരിപ്പിടംവിതരണം ചെയ്തു. 

> **Lead Summary:** **

## Article Content

**

വാരാമ്പറ്റ**: ഗവ.സ്കൂൾ വാരാമ്പറ്റയിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപയുടെ കംമ്പയിൻഡ് ബെഞ്ച് &ഡസ്കുകൾ വയനാട് ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിച്ചു നൽകി.

വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

സ്കൂൾ പി. ടി. എ പ്രസിഡന്റ്‌ പി. സി മമ്മൂട്ടി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം പി. എ അസീസ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തംഗങ്ങളായ 

റഷീദ് വാഴയിൽ, റഷീന ഐക്കാരൻ, എം. ഇബ്രാഹിം ഹാജി, പി. നാസർ, ഇ. റഷീദ്,വി.ടി സുലൈമാൻ, റെജിന. കെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114727/kurunnukalku-iripidam-vudharanm-cheythu)