---
title: "കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും"
english_title: "A new Congress government will come to power in Karnataka on Thursday "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114735/a-new-congress-government-will-come-to-power-in-karnataka-on-thursday"
published_at: "2023-05-14T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460e75bc96fb_asdczxc.jpg"
keywords: []
---

# കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും

> **Lead Summary:** **ബെംഗളൂരു; **കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞയുടെ തീയതി പ്രഖ്യാപിച്ചിട്ടും നിയമസഭാകക്ഷി നേതാവിന്റെ പേര് കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെയും പേരുകള്‍ ഒരുപോലെ ഉയര്‍ന്നു കേള്‍ക്കുകയാണ്.

## Article Content

**ബെംഗളൂരു; **കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞയുടെ തീയതി പ്രഖ്യാപിച്ചിട്ടും നിയമസഭാകക്ഷി നേതാവിന്റെ പേര് കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെയും പേരുകള്‍ ഒരുപോലെ ഉയര്‍ന്നു കേള്‍ക്കുകയാണ്.

ഞായറാഴ്ച കൂടിച്ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രിയാരാകും എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു നേതൃത്വം അറിയിച്ചിരുന്നത്.

മുഖ്യമന്ത്രിയെ കുറിച്ചുള്ള അനിശ്ചിതത്വം യോഗത്തോടു കൂടി അവസാനിക്കുമെന്നാണ് കോണ്‍ഗ്രസ് അനുഭാവികളുള്‍പ്പെടെ പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധി, സോണിയാഗാന്ധിയുള്‍പ്പടെയുള്ള നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സഖ്യകക്ഷികളുള്‍പ്പടെ മറ്റ് പാര്‍ട്ടിനേതാക്കള്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ യോഗാവസാനത്തോടെ ലഭ്യമായേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114735/a-new-congress-government-will-come-to-power-in-karnataka-on-thursday)