---
title: "മദ്യ ലഹരിയില്‍ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു"
english_title: "The accused who assaulted the policemen including the SI under the influence of alcohol was arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114738/the-accused-who-assaulted-the-policemen-including-the-si-under-the-influence-of-alcohol-was-arrested"
published_at: "2023-05-14T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460ee65d57b7_zxczxcvxv.jpg"
keywords: []
---

# മദ്യ ലഹരിയില്‍ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

> **Lead Summary:** **പടിഞ്ഞാറത്തറ**: വാഹന പരിശോധനക്കിടെ മദ്യ ലഹരിയില്‍ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. തരിയോട് മഞ്ഞൂറ മാങ്ങോട്ടില്‍ വീട്ടില്‍ ജിഷ്ണു നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെ തരിയോട് പത്താം മൈലിനടുത്ത് വാഹന പരിശോധനക്കിടെ മദ്യ ലഹരിയില്‍ വാഹനമോടിച്ചെത്തിയെ ഇയാളെ കൈകാണിച്ച് നിര്‍ത്തുകയും, ശേഷം സംസാരിക്കുന്നതിനിടയില്‍ പടിഞ്ഞാറത്തറ സ്റ്റേഷന്‍ എസ്‌ഐ മുരളീധരന്‍, എസ്‌സിപിഒ ഷാഹുല്‍ ഹമീദ്, ഡ്രൈവര്‍ വിജയന്‍ എന്നിവരെ ആക്രമിക്കുകയയിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും, പൊലീസുകാരെ ആക്രമിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും, മദ്യപിച്ച് വാഹനമോടിച്ചു എന്ന വകുപ്പുകളിലായാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

## Article Content

**പടിഞ്ഞാറത്തറ**: വാഹന പരിശോധനക്കിടെ മദ്യ ലഹരിയില്‍ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. തരിയോട് മഞ്ഞൂറ മാങ്ങോട്ടില്‍ വീട്ടില്‍ ജിഷ്ണു നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെ തരിയോട് പത്താം മൈലിനടുത്ത് വാഹന പരിശോധനക്കിടെ മദ്യ ലഹരിയില്‍ വാഹനമോടിച്ചെത്തിയെ ഇയാളെ കൈകാണിച്ച് നിര്‍ത്തുകയും, ശേഷം സംസാരിക്കുന്നതിനിടയില്‍ പടിഞ്ഞാറത്തറ സ്റ്റേഷന്‍ എസ്‌ഐ മുരളീധരന്‍, എസ്‌സിപിഒ ഷാഹുല്‍ ഹമീദ്, ഡ്രൈവര്‍ വിജയന്‍ എന്നിവരെ ആക്രമിക്കുകയയിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും, പൊലീസുകാരെ ആക്രമിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും, മദ്യപിച്ച് വാഹനമോടിച്ചു എന്ന വകുപ്പുകളിലായാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114738/the-accused-who-assaulted-the-policemen-including-the-si-under-the-influence-of-alcohol-was-arrested)