---
title: "മാക്കൂട്ടം ചുരത്തില്‍ കണ്ടെയിനര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു."
english_title: "Tires of container lorry caught fire at Makootam pass. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114755/tires-of-container-lorry-caught-fire-at-makootam-pass"
published_at: "2023-05-14T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64610085927c9_czczvv.jpg"
keywords: []
---

# മാക്കൂട്ടം ചുരത്തില്‍ കണ്ടെയിനര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു.

> **Lead Summary:** മാക്കൂട്ടം ചുരത്തില്‍ കണ്ടെയിനര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു. വീരാജ് പേട്ടയില്‍ നിന്നും കണ്ണൂരിലേക്ക് സാധനങ്ങളുമായി പോകുന്ന കണ്ടെയിനര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു. മാക്കൂട്ടം ചുരത്തില്‍ വച്ചാണ് തീ പിടുത്തമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിട്ടി ഫയര്‍ഫോഴ്‌സ് തീയണച്ചു. സ്റ്റേഷന്‍ ഓഫീസര്‍ രാജീവിന്റെയും അസി: സ്റ്റേഷന്‍ ഓഫീസര്‍ എന്‍ ജി അശോകന്റെയും നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്.

## Article Content

മാക്കൂട്ടം ചുരത്തില്‍ കണ്ടെയിനര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു. വീരാജ് പേട്ടയില്‍ നിന്നും കണ്ണൂരിലേക്ക് സാധനങ്ങളുമായി പോകുന്ന കണ്ടെയിനര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു. മാക്കൂട്ടം ചുരത്തില്‍ വച്ചാണ് തീ പിടുത്തമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിട്ടി ഫയര്‍ഫോഴ്‌സ് തീയണച്ചു. സ്റ്റേഷന്‍ ഓഫീസര്‍ രാജീവിന്റെയും അസി: സ്റ്റേഷന്‍ ഓഫീസര്‍ എന്‍ ജി അശോകന്റെയും നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114755/tires-of-container-lorry-caught-fire-at-makootam-pass)