---
title: "കെസിവൈഎം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. കെസിവൈഎം മാലോം ഫൊറോനാ ചാമ്പ്യന്മാർ."
english_title: "KCYM organized cricket tournament. KCYM Malom Forona Champions. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114757/kcym-organized-cricket-tournament-kcym-malom-forona-champions"
published_at: "2023-05-14T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64610353a5241_saxfcdcd.jpg"
keywords: []
---

# കെസിവൈഎം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. കെസിവൈഎം മാലോം ഫൊറോനാ ചാമ്പ്യന്മാർ.

> **Lead Summary:** **തലശ്ശേരി:** കെ.സി.വൈ.എം തലശ്ശേരി അതിരൂപത മാർ ജോർജ് ഞെരളക്കാട്ട് സുവർണ്ണ ജൂബിലി സ്മാരക എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെന്റിൽ കെസിവൈഎം മാലോം ഫൊറോനാ ചാമ്പ്യന്മാരായി.

## Article Content

**തലശ്ശേരി:** കെ.സി.വൈ.എം തലശ്ശേരി അതിരൂപത മാർ ജോർജ് ഞെരളക്കാട്ട് സുവർണ്ണ ജൂബിലി സ്മാരക എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെന്റിൽ കെസിവൈഎം മാലോം ഫൊറോനാ ചാമ്പ്യന്മാരായി.

കെസിവൈഎം തോമാപുരം ഫൊറോനയുടെ_ ആതിഥേയത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റിൽ തലശ്ശേരി അതിരൂപതയിൽ നിന്നുള്ള വിവിധ ടീമുകൾ പങ്കെടുത്തു. പാലാവയൽ ഇടവക വികാരി റവ. ഫാ. ജോസ് മാണിക്കത്താഴെ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ജോസഫ് മുത്തോലി വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

കെ സി വൈ എം തലശ്ശേരി അതിരൂപത ജനറൽ സെക്രട്ടറി നിഖിൽ സാബു സമിതി അംഗങ്ങളായ റിജു മാത്യു, നിഖിൽ സാബു, ജോയൽ പുതുപ്പറമ്പിൽ തോമാപുരം ഫൊറോന പ്രസിഡന്റ് എമിൽ നെല്ലാംകുഴി അതിരൂപത ഡയറക്ടർ ഫാ ജിൻസ് വാളിപ്ലാക്കൽ, ഫൊറോന ഡയറക്ടർ ഫാ. ജോൺസൺ പടിഞ്ഞാറയിൽ വൈസ് ഡയറക്ടർ സി. പ്രീതി മരിയ തോമാപുരം യൂണിറ്റ് പ്രസിഡണ്ട് സാമുവൽ നെല്ലംകുഴിയിൽ യുവജന നേതാക്കൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

ഫസ്റ്റ് റണ്ണാറപ്പായി കെസിവൈഎം ചെമ്പേരി ഫൊറോനയും സെക്കൻഡ് റണ്ണാറപ്പായി തോമാപുരം ഫൊറോനയും ജേതാക്കളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114757/kcym-organized-cricket-tournament-kcym-malom-forona-champions)