---
title: "കൈരളി ഫിലിം സൊസൈറ്റി അവാർഡുകൾ സമ്മാനിച്ചു"
english_title: "Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114791/award"
published_at: "2023-05-15T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461912d5bb66_FB_IMG_1684115669182.jpg"
keywords: []
---

# കൈരളി ഫിലിം സൊസൈറ്റി അവാർഡുകൾ സമ്മാനിച്ചു

> **Lead Summary:** >  2023 വർഷത്തിൽ ചിത്രീകരിച്ചതും മികച്ച സന്ദേശമുൾക്കൊള്ളുന്നതുമായ ഹൃസ്വ ചിത്രങ്ങൾക്കുള്ള അവാർഡുകൾ കോഴിക്കോട് കേന്ദ്രമായ കൈരളി സാഹിത്യ സൊസൈറ്റി വിതരണം ചെയ്തു. ഒന്നാമത്തെ മികച്ച ചിത്രമായി ജ്യോതി പുല്ലനാട് ന്റെ "രണ്ടു നക്ഷത്രങ്ങൾ " എന്ന ടെലി ഫിലിമും, രണ്ടാം സ്ഥാനം " എന്റെ മകൾ " എന്ന ഹൃസ്വ ചിത്രത്തിനും ലഭിച്ചു. തുടിയൻപ്ലാക്കൽ ഫിലിംസിന്റെ ബാനറിൽ ജോൺസൺ തുടിയൻ കഥയും വിനു നടുവിൽ സംവിധാനം ചെയ്ത് അനൂപ് ഇരിട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച "അലമ്പൻ " എന്ന ഹൃസ്വ ചിത്രം മൂന്നാം സ്ഥാനം നേടി.

## Article Content

>  2023 വർഷത്തിൽ ചിത്രീകരിച്ചതും മികച്ച സന്ദേശമുൾക്കൊള്ളുന്നതുമായ ഹൃസ്വ ചിത്രങ്ങൾക്കുള്ള അവാർഡുകൾ കോഴിക്കോട് കേന്ദ്രമായ കൈരളി സാഹിത്യ സൊസൈറ്റി വിതരണം ചെയ്തു. ഒന്നാമത്തെ മികച്ച ചിത്രമായി ജ്യോതി പുല്ലനാട് ന്റെ "രണ്ടു നക്ഷത്രങ്ങൾ " എന്ന ടെലി ഫിലിമും, രണ്ടാം സ്ഥാനം " എന്റെ മകൾ " എന്ന ഹൃസ്വ ചിത്രത്തിനും ലഭിച്ചു. തുടിയൻപ്ലാക്കൽ ഫിലിംസിന്റെ ബാനറിൽ ജോൺസൺ തുടിയൻ കഥയും വിനു നടുവിൽ സംവിധാനം ചെയ്ത് അനൂപ് ഇരിട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച "അലമ്പൻ " എന്ന ഹൃസ്വ ചിത്രം മൂന്നാം സ്ഥാനം നേടി.

കോഴിക്കോട് ടൗൺ ഹാളിൽ പ്രശസ്ത ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. കവിയും , തിരക്കഥാകൃത്തുമായ പി.ആർ .നാഥ്, പ്രശസ്ത നടൻ നാരായണൻ നായർ എന്നിവർ അവാർഡുകൾ സമ്മാനിച്ചു. കൈരളി സൊസൈറ്റി പ്രസിഡന്റ് ഡോ. ദാമോദരൻ അദ്ധ്യക്ഷം വഹിച്ചു. പി.ആർ.ഒ. ദേവസി സ്വാഗതവും വിനു വണ്ടൂർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114791/award)