---
title: "പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘർഷം."
english_title: "Pallikunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114811/pallikunnu"
published_at: "2023-05-15T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461a8ef06af7_IMG-20230515-WA0002.jpg"
keywords: []
---

# പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘർഷം.

> **Lead Summary:**  **കണ്ണൂർ** : യു.ഡി.എഫും സഹകരണ ജനാധിപത്യ മുന്നണിയും നേർക്കുനേർ പോരാട്ടം നടന്ന പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘർഷം. തിരഞ്ഞെടുപ്പ് നടന്ന പഞ്ഞിക്കീലിലെ ചാലാട് വെസ്റ്റ് എൽ.പി. സ്കൂളിലെ ബൂത്തിന് പുറത്ത് രാവിലെമുതൽ പലതവണ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പോലീസ്‌ രണ്ടുതവണ ലാത്തിവീശി. ഇരുവിഭാഗത്തിലുമുള്ളവരെ പിടിച്ചുമാറ്റിയും മറ്റും സംഘർഷം വഷളാകുന്നത് പോലീസ് ഒഴിവാക്കി. കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ പി.കെ. രാഗേഷിന്റെ സഹോദരൻ പി.കെ. രഞ്ജിത്ത് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയും യു.ഡി.എഫും തമ്മിലാണ് മത്സരം എന്നതാണ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്.

## Article Content

 **കണ്ണൂർ** : യു.ഡി.എഫും സഹകരണ ജനാധിപത്യ മുന്നണിയും നേർക്കുനേർ പോരാട്ടം നടന്ന പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘർഷം. തിരഞ്ഞെടുപ്പ് നടന്ന പഞ്ഞിക്കീലിലെ ചാലാട് വെസ്റ്റ് എൽ.പി. സ്കൂളിലെ ബൂത്തിന് പുറത്ത് രാവിലെമുതൽ പലതവണ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പോലീസ്‌ രണ്ടുതവണ ലാത്തിവീശി. ഇരുവിഭാഗത്തിലുമുള്ളവരെ പിടിച്ചുമാറ്റിയും മറ്റും സംഘർഷം വഷളാകുന്നത് പോലീസ് ഒഴിവാക്കി. കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ പി.കെ. രാഗേഷിന്റെ സഹോദരൻ പി.കെ. രഞ്ജിത്ത് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയും യു.ഡി.എഫും തമ്മിലാണ് മത്സരം എന്നതാണ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്.

തിരിച്ചറിയിൽരേഖ പിടിച്ചുവാങ്ങിയെന്ന് ആരോപിച്ച് ഇരുവിഭാഗവും തമ്മിൽ കുറച്ചുനേരം വാക്കേറ്റം നടന്നു. ഉച്ച പന്ത്രണ്ടോടെ കുറച്ച് യു.ഡി.എഫ്. പ്രവർത്തകർ പോലീസിനെതിരേ മുദ്രാവാക്യവുമായി പാഞ്ഞടുത്തു. ടൗൺ ഇൻസ്പെക്ടർ പി.എ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവർത്തകരെ റോഡിൽ തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായി. പിരിഞ്ഞുപോകാൻ വിസമ്മതിച്ച യു.ഡി.എഫ്. പ്രവർത്തകർക്കു നേരേ പോലീസ് രണ്ടുതവണ ലാത്തി വീശി. രണ്ടുപേരെ പോലീസ് കസ്റ്റഡിലെടുത്തു. തുടർന്ന് പോലീസുമായി ഇരുവിഭാഗം പ്രവർത്തകരും വാക്കേറ്റമുണ്ടായി. കോൺഗ്രസ് നേതാക്കളായ പി.എ. മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, ടി. ജയകൃഷ്ണൻ എന്നിവർ ഇടപ്പെട്ട് പ്രവർത്തകരെ ശാന്തമാക്കി. ഇതിനിടയിൽ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറ്റാൻ ശ്രമിച്ച പാർട്ടിപ്രവർത്തകനായ സ്കൂട്ടർ യാത്രിക്കാരനെ പോലീസ് കസ്റ്റഡിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114811/pallikunnu)