---
title: "1977 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥി സംഗമം നടന്നു."
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114814/thaliparamba"
published_at: "2023-05-15T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461ac2a07eed_IMG-20230515-WA0005.jpg"
keywords: []
---

# 1977 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥി സംഗമം നടന്നു.

> **Lead Summary:** **തളിപ്പറമ്പ്** : ചപ്പാരപ്പടവ് ഹൈസ്കൂളിലെ 1977 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥി സംഗമം (സതീർഥ്യസംഗമം-2023) നടന്നു. പൂർവ അധ്യാപകർ വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. കെ. ജ്യോതി അധ്യക്ഷത വഹിച്ചു. അധ്യാപകരെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. വോളിബോൾ താരം എം.ജെ. മാത്യു, അത്‌ലറ്റിക്ക് താരം ലൈല ഇമ്മാനുവേൽ എന്നിവരെ ആദരിച്ചു.

## Article Content

**തളിപ്പറമ്പ്** : ചപ്പാരപ്പടവ് ഹൈസ്കൂളിലെ 1977 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥി സംഗമം (സതീർഥ്യസംഗമം-2023) നടന്നു. പൂർവ അധ്യാപകർ വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. കെ. ജ്യോതി അധ്യക്ഷത വഹിച്ചു. അധ്യാപകരെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. വോളിബോൾ താരം എം.ജെ. മാത്യു, അത്‌ലറ്റിക്ക് താരം ലൈല ഇമ്മാനുവേൽ എന്നിവരെ ആദരിച്ചു.

വി.എ. ജോസഫ്, ഒ.ടി. കുര്യാക്കോസ്, സി.പി. മമ്മു, പ്രീയപ്പൻ, വി.വി. ജോസഫ്, വിലാസിനി, സെലിൻ, കെ. റോസമ്മ, ജോൺ മുണ്ടുപാലം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114814/thaliparamba)