---
title: "ചാവശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ വെളിയമ്പ്ര ശാഖ ഉദ്ഘാടനം നാളെ"
english_title: "Chavassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114821/chavassery"
published_at: "2023-05-15T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461b090b6880_IMG-20230515-WA0008.jpg"
keywords: []
---

# ചാവശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ വെളിയമ്പ്ര ശാഖ ഉദ്ഘാടനം നാളെ

> **Lead Summary:** **ഇരിട്ടി** : ചാവശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ അഞ്ചാമത് ശാഖ വെളിയമ്പ്രയിൽ ചൊവ്വാഴ്ച പ്രവർത്തനം തുടങ്ങും. ചൊവ്വാഴ്ച രാവിലെ 10-ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.

## Article Content

**ഇരിട്ടി** : ചാവശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ അഞ്ചാമത് ശാഖ വെളിയമ്പ്രയിൽ ചൊവ്വാഴ്ച പ്രവർത്തനം തുടങ്ങും. ചൊവ്വാഴ്ച രാവിലെ 10-ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.

സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. സ്ട്രോങ്റൂം ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ കെ.ശ്രീലതയും കംപ്യൂട്ടർ സ്വിച്ച് ഓൺ കർമം ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജും റിസ്ക് ഫണ്ട് വിതരണം ഇബ്രാഹിം മുണ്ടേരിയും ലോക്കർ സൗകര്യം സോണി സെബാസ്റ്റ്യനും ഉദ്ഘാടനം ചെയ്യും. ബാങ്ക് ഭരണസമിതി പ്രസിഡന്റ് കെ.വി.പവിത്രൻ, സെക്രട്ടറി മുഹമ്മദ് കുറാൻ, ഭരണസമിതി അംഗങ്ങളായ ഇ.കെ.അബ്ദുൾ റഹ്‌മാൻ, കെ.വി.അബ്ദുള്ള, പി.വി.മുകുന്ദൻ, ജാനകി പ്രദീപ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114821/chavassery)