---
title: "കോട്ടയത്ത് പരാതി അന്വേഷിക്കാനെത്തി യ പോലീസുകാരന് നേരെ ആക്രമണം"
english_title: "Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114831/police"
published_at: "2023-05-15T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461ba673ba79_images_-_2023-01-21T144342.532.jpeg"
keywords: []
---

# കോട്ടയത്ത് പരാതി അന്വേഷിക്കാനെത്തി യ പോലീസുകാരന് നേരെ ആക്രമണം

> **Lead Summary:** **കോട്ടയം**: പാമ്പാടിയിൽ വീട്ടിൽ അക്രമം നടക്കുന്നു വെന്ന യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന് നേരെ ആക്രമണം. സംഭവത്തിൽ പാമ്പാടി സ്റ്റേഷനിലെ ജിബിൻ ലോബോയ്ക്ക് തല യ്ക്ക് പരിക്കേറ്റു. പരാതിക്കാരിയുടെ ഭർത്താവായ നെടുങ്കുഴി സ്വദേശി സാം ആണ് ആക്രമിച്ചത്. ഞായറാഴ്ച രാത്രി 10.30നാ ണ് സംഭവം. സാം മർദിക്കുന്നെന്ന യുവതിയുടെ പരാ തി അന്വേഷിക്കാനാണ് പോലീസ് സംഘം ഇവരുടെ വീട്ടിലെത്തിയത്.

## Article Content

**കോട്ടയം**: പാമ്പാടിയിൽ വീട്ടിൽ അക്രമം നടക്കുന്നു വെന്ന യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന് നേരെ ആക്രമണം. സംഭവത്തിൽ പാമ്പാടി സ്റ്റേഷനിലെ ജിബിൻ ലോബോയ്ക്ക് തല യ്ക്ക് പരിക്കേറ്റു. പരാതിക്കാരിയുടെ ഭർത്താവായ നെടുങ്കുഴി സ്വദേശി സാം ആണ് ആക്രമിച്ചത്. ഞായറാഴ്ച രാത്രി 10.30നാ ണ് സംഭവം. സാം മർദിക്കുന്നെന്ന യുവതിയുടെ പരാ തി അന്വേഷിക്കാനാണ് പോലീസ് സംഘം ഇവരുടെ വീട്ടിലെത്തിയത്.

പോലീസ് ഇവിടെയെത്തുമ്പോൾ യുവതിയെ മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നു. കതക് തുറ ക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനെ ആ ക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ജിബിനെ ആദ്യം പാമ്പാടി താലൂ ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. അതേസമയം ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114831/police)