---
title: "ട്രൈബൽ പ്രൊമോട്ടേഴ്സിന് സാരിയും മുണ്ടും സമ്മാനിച്ചു"
english_title: "Tribal promoters were presented with sari and mund"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114864/tribal-promoters-were-presented-with-sari-and-mund"
published_at: "2023-05-15T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461d653b655a_IMG-20230515-WA0073.jpg"
keywords: []
---

# ട്രൈബൽ പ്രൊമോട്ടേഴ്സിന് സാരിയും മുണ്ടും സമ്മാനിച്ചു

> **Lead Summary:**  **വെള്ളമുണ്ട**:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലുള്ള ട്രൈബൽ പ്രൊമോട്ടർമാരെ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ ആഭിമുഖ്യത്തിലാണ് പുരുഷ പ്രൊമോട്ടർമാർക്ക് മുണ്ടും വനിതകൾക്ക് സാരിയും സമ്മാനിച്ചുകൊണ്ട് വ്യത്യസ്തമായ ആദരം നൽകിയത്.

## Article Content

 **വെള്ളമുണ്ട**:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലുള്ള ട്രൈബൽ പ്രൊമോട്ടർമാരെ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ ആഭിമുഖ്യത്തിലാണ് പുരുഷ പ്രൊമോട്ടർമാർക്ക് മുണ്ടും വനിതകൾക്ക് സാരിയും സമ്മാനിച്ചുകൊണ്ട് വ്യത്യസ്തമായ ആദരം നൽകിയത്.

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ എം. സുധാകരൻ അധ്യക്ഷത വഹിച്ചു. വിനീത പി. ടി, അക്ഷയ വി. കെ, അഫ്തബ് എം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് ശേഷം ജുനൈദ് കൈപ്പാണി യോടൊപ്പം പ്രൊമോട്ടർമാർ ചേർന്നെടുത്ത ഗ്രൂപ്പ് ഫോട്ടോയാണ് ഇതോടൊപ്പമുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114864/tribal-promoters-were-presented-with-sari-and-mund)