---
title: "സാംസകാരിക നിലയം, പഠന മുറി ഉദ്ഘാടനം ചെയ്തു"
english_title: "Cultural center and study room inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114887/cultural-center-and-study-room-inaugurated"
published_at: "2023-05-15T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461e3607b69d_IMG-20230515-WA0110.jpg"
keywords: []
---

# സാംസകാരിക നിലയം, പഠന മുറി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മാനന്തവാടി**: മാനന്തവാടി നഗരസഭയിലെ ഏഴാം ഡിവിഷനില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച എടപ്പടി സാംസ്‌കാരിക നിലയം,ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച പഠനമുറി എന്നിവയുടെ ഉദ്ഘാടനം നടത്തി. ഡിവിഷന്‍ കൗണ്‍സിലര്‍ അബ്ദുള്‍ ആസിഫിന്റെ അദ്ധ്യക്ഷതയില്‍ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സന്‍ സി.കെ. രത്ന വല്ലിയും, പഠനമുറി ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിപിന്‍ വേണുഗോപാലുംനിര്‍വ്വഹിച്ചു.

## Article Content

**മാനന്തവാടി**: മാനന്തവാടി നഗരസഭയിലെ ഏഴാം ഡിവിഷനില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച എടപ്പടി സാംസ്‌കാരിക നിലയം,ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച പഠനമുറി എന്നിവയുടെ ഉദ്ഘാടനം നടത്തി. ഡിവിഷന്‍ കൗണ്‍സിലര്‍ അബ്ദുള്‍ ആസിഫിന്റെ അദ്ധ്യക്ഷതയില്‍ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സന്‍ സി.കെ. രത്ന വല്ലിയും, പഠനമുറി ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിപിന്‍ വേണുഗോപാലുംനിര്‍വ്വഹിച്ചു.

ചടങ്ങില്‍ പ്രഥമ വനിത ഐപിഎല്‍ കളിച്ച ആദ്യമലയാളി വനിത മിന്നുമണി ഉള്‍പ്പടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. കൗണ്‍സിലര്‍മാരായ കെ.സി സുനില്‍കുമാര്‍, രാമചന്ദ്രന്‍(മിന്നു മണിയുടെ കോച്ച്), സോണിയ.എ.ജയരാജന്‍, സുമിത്ര ബാലന്‍, വിഷ്ണുപ്രസാദ്, ഉണ്ണികൃഷ്ണന്‍, അനീജ് എന്നിവര്‍ സംസാരിച്ചു. സുധീഷ് പുത്തംമുറ്റം സ്വാഗതവും, ലൗലി പൗലോസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114887/cultural-center-and-study-room-inaugurated)