---
title: "എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ഷീറ്റും: നടപടി സ്വീകരിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ് "
english_title: "S S L C"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114894/s-s-l-c"
published_at: "2023-05-15T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461e8dbcd19c_exams-pti-1006650-1625844189.png"
keywords: []
---

# എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ഷീറ്റും: നടപടി സ്വീകരിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ് 

> **Lead Summary:** **തിരുവനന്തപുരം**: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ഷീറ്റും അനുവദിക്കാൻ നടപടി സ്വീകരിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലത്തിനൊപ്പം മാർക്കും പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി നൽകിയ ഹർജി പരിഗണിച്ച് തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

## Article Content

**തിരുവനന്തപുരം**: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ഷീറ്റും അനുവദിക്കാൻ നടപടി സ്വീകരിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലത്തിനൊപ്പം മാർക്കും പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി നൽകിയ ഹർജി പരിഗണിച്ച് തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

> കഴിഞ്ഞ വർഷം വരെ എസ്.എസ്.എൽ.സി ഫലത്തിനൊപ്പം മാർക്ക് ലിസ്റ്റ് നൽകിയിരുന്നില്ല.സാധാരണ ഏറെ വൈകിയാണ് വിദ്യാർത്ഥികൾക്ക് മാർക്ക് ഷീറ്റ് അനുവദിക്കുന്നത്. പരീക്ഷയിൽ "എ പ്ലസ് ഗ്രേഡ് ലഭിച്ചവർക്ക് 90 മാർക്ക് എന്നത് കണക്കാക്കിയാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കുക.

പഠനേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് കൂടി കണക്കാക്കുന്നതിനാൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർഥികളെ ഈ വിദ്യാർത്ഥികൾ പിന്നിലാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സ്വദേശി കോടതിയെ സമീപിച്ചത്.എസ്.എസ്.എൽ.സി പരീക്ഷാഫല പ്രഖ്യാപനത്തിന് തടസ്സമില്ലാത്ത രീതിയിൽ നിവേദനം പരിഗണിക്കണം എന്നാണ് കോടതിയുടെ നിർദ്ദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114894/s-s-l-c)