---
title: "യഥാർഥ ജീവിതകഥകൾ കോർത്തിണക്കി കൗൺസിലർമാരും ഹരിതകർമസേനാംഗങ്ങളും അവതരിപ്പിക്കുന്ന സംഗീതശിൽപം ശ്രദ്ധേയമാകുന്നു"
english_title: "The music is impressive"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114931/the-music-is-impressive"
published_at: "2023-05-15T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646210b7c17d4_Screenshot_2023-05-15-16-24-16-00_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# യഥാർഥ ജീവിതകഥകൾ കോർത്തിണക്കി കൗൺസിലർമാരും ഹരിതകർമസേനാംഗങ്ങളും അവതരിപ്പിക്കുന്ന സംഗീതശിൽപം ശ്രദ്ധേയമാകുന്നു

> **Lead Summary:** ആന്തൂർ നഗരസഭയെ വലിച്ചെറിയൽ മുക്തനഗരമാക്കി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി യഥാർഥ ജീവിതകഥകൾ കോർത്തിണക്കി കൗൺസിലർമാരും ഹരിതകർമസേനാംഗങ്ങളും അവതരിപ്പിക്കുന്ന സംഗീതശിൽപം ശ്രദ്ധേയമാകുന്നു. നഗരസഭയിലെ 28 വാർഡുകളിലാണ്‌ സംഗീതശിൽപം അവതരിപ്പിക്കുന്നത്‌.

## Article Content

ആന്തൂർ നഗരസഭയെ വലിച്ചെറിയൽ മുക്തനഗരമാക്കി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി യഥാർഥ ജീവിതകഥകൾ കോർത്തിണക്കി കൗൺസിലർമാരും ഹരിതകർമസേനാംഗങ്ങളും അവതരിപ്പിക്കുന്ന സംഗീതശിൽപം ശ്രദ്ധേയമാകുന്നു. നഗരസഭയിലെ 28 വാർഡുകളിലാണ്‌ സംഗീതശിൽപം അവതരിപ്പിക്കുന്നത്‌.

ആർത്തിപിടിച്ച മനുഷ്യന്റെ ജീവിതപാച്ചിലുകളും ശുചിത്വ രംഗത്തെ അനാശാസ്യ പ്രവണതകളെയും തുറന്നു കാട്ടുന്നതാണ് സംഗീത ശിൽപം. നഗരസഭയിലെ 28 വാർഡുകളും വലിച്ചെറിയൽ മുക്തവാർഡായി പ്രഖ്യാപിക്കും. അതിന്‌ മുന്നോടിയായി വാർഡ്‌തല പ്രഖ്യാപനം നടക്കുകയാണ്‌. പതിനഞ്ച് കേന്ദ്രങ്ങളിലാണ് പ്രഖ്യാപനം നടക്കുന്നത്.

ഭൂമിക ഹരിത കർമ സേനയിലെ പത്ത് പേരും മൂന്ന് കൗൺസിലർമാരും ചേർന്നാണ്‌ 45 മിനിട്ട് ദൈർഘ്യമുള്ള സംഗീത ശിൽപം അവതരിപ്പിക്കുന്നത്‌. കരിവെള്ളൂർ മുരളി, കെ കെ കൃഷ്ണകുമാർ, എം എം സജീന്ദ്രൻ, വി കെ കുഞ്ഞികൃഷ്ണൻ എന്നിവർ രചിച്ച 12 കവിതകൾ സംഗീത ശില്പത്തിലുണ്ട്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114931/the-music-is-impressive)