---
title: "കരിന്തളം വയനാട് 400 കെ വി ഇടനാഴി നഷ്ടപരിഹാര തുകയിൽ തീരുമാനമില്ല: ആശങ്കയിൽ കർഷകർ"
english_title: "Vayanade "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114934/vayanade"
published_at: "2023-05-15T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646213020e720_Screenshot_2023-05-15-16-33-47-97_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കരിന്തളം വയനാട് 400 കെ വി ഇടനാഴി നഷ്ടപരിഹാര തുകയിൽ തീരുമാനമില്ല: ആശങ്കയിൽ കർഷകർ

> **Lead Summary:** **ഇരിട്ടി**. കരിന്തളം വയനാട് 400 കെ വി ഇടനാഴി ആശങ്ക നഷ്ടപരിഹാരം തീരുമാനമില്ല ആശങ്ക അറിയിച്ച് അയ്യൻകുന്നിലെ കർഷകർ. വിവിധ സ്ഥലങ്ങളിൽ സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന നിർമ്മാണ പ്രവർത്തികൾ വീണ്ടും ആരംഭിക്കുന്നതിന്റെ ആശങ്ക അറിയിക്കുന്നതിനും നഷ്ട പരിഹാരത്തിന് പ്രത്യേക പാക്കേജ് അറിയിക്കാത്തതിലും പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികളുമായി കർഷകർ.

## Article Content

**ഇരിട്ടി**. കരിന്തളം വയനാട് 400 കെ വി ഇടനാഴി ആശങ്ക നഷ്ടപരിഹാരം തീരുമാനമില്ല ആശങ്ക അറിയിച്ച് അയ്യൻകുന്നിലെ കർഷകർ. വിവിധ സ്ഥലങ്ങളിൽ സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന നിർമ്മാണ പ്രവർത്തികൾ വീണ്ടും ആരംഭിക്കുന്നതിന്റെ ആശങ്ക അറിയിക്കുന്നതിനും നഷ്ട പരിഹാരത്തിന് പ്രത്യേക പാക്കേജ് അറിയിക്കാത്തതിലും പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികളുമായി കർഷകർ.

അയ്യൻകുന്നിൽ പൂർണ്ണമായും ജനവാസ മേഖലയിലൂടെയും കൃഷി ഇടത്തിലൂടെ കടന്നുപോകുന്ന 400 കെ വി ലൈൻ കർഷകന് വരുത്തുന്ന നാശ നഷ്ടങ്ങളുടെ കണക്കുകൾ ഗവൺമെന്റ് കെഎസ്ഇബി അധികൃതരോ കണക്കാക്കിയിട്ടില്ലെന്ന് കർഷകർ ആരോപിച്ചു.

വന്യമൃഗങ്ങളും പ്രകൃതിക്ഷോഭങ്ങളും കാരണം കൃഷി നാശം നേരിടുന്ന കർഷകനെ സർക്കാർ സംവിധാനങ്ങൾ ദ്രോഹിക്കുകയാണെന്ന് ഇവരുടെ പരാതി. കൃത്യമായ നഷ്ടപരിഹാര തുക അറിയിക്കാതെ ഭൂമി പിടിച്ചെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാം എന്ന ആശങ്കയിലാണ് വിവിധ പഞ്ചായത്തുകളിലെ കർഷകർ .”ഞങ്ങൾ വികസന വിരോധികളല്ല” ജീവിത മാർഗമായിരുന്ന മണ്ണിന്റെ വില ലഭിക്കാൻ ജില്ലാ കളക്ടർ മുതൽ വകുപ്പ് മന്ത്രിക്ക് വരെ പരാതികൾ നൽകി കാത്തിരിക്കുന്ന കർഷർ.

വിട്ടുനൽക്കുന്ന ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന കർഷകരുടെ ആവശ്യത്തിന് ഗവൺമെന്റും കെഎസ്ഇബിയും നിശബ്ദത പാലിക്കുന്നത് കർഷകരെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പൂർണ്ണമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന മലയോരത്തിലെ കർഷകരുടെ ഏക്കറുകളോളം വരുന്ന കൃഷിയിടങ്ങളാണ് ഇതിനായി വിട്ടു നൽകേണ്ടത്. ഇതോടെ പല കുടുംബങ്ങളും വരുമാനം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.

ലൈൻ കടന്നുപോകുന്നതിന്റെ സമീപത്തെ സ്ഥലങ്ങൾ പോലും വിൽക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കർഷകന്റെ ആശങ്കകൾ ഭരണകൂടം കാണാതെ പോകുന്നു. പലരുടെയും ഭൂമി രണ്ടായി വിഭജിച്ചു കടന്നുപോകുന്ന ലൈൻ വർഷങ്ങൾ പരിപാലിച്ചു വളർത്തിയെടുത്ത കോടികൾ വിലമതിക്കുന്ന നാണ്ണ്യവിളകളാണ് ഇല്ലാതാക്കുന്നത്.

നിലവിൽ ന്യായവില അടിസ്ഥാനത്തിൽ കണക്കാക്കുന്ന നഷ്ടപരിഹാര തുക തികച്ചും അപര്യാപ്തം ആണെന്നും വിപണി വില കണക്കാക്കി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചാൽ മാത്രമേ നിർമാണ പ്രവർത്തികൾക്ക് അനുമതി നൽകുകയുള്ളൂ എന്ന ഉറച്ച നിലപാടിലാണ് കർഷകർ. ആലോചന യോഗത്തിൽ എബ്രഹാം പാരിക്കാപള്ളിൽ, ഷാജി മണലേൽ, പ്രിൻസ് ഫ്രാൻസിസ് നെടുമ്പുറം,ലൈജു ജോർജ് മടയംകുന്നേൽ,ഡെന്നി, റോബിൻസ് ജോർജ്, ത്രേസ്യാമ്മ മണലേൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114934/vayanade)