---
title: "തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ മാഞ്ഞു പോയ ട്രാക്കുകൾ പുനസ്ഥാപിച്ചു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114940/thaliparamba"
published_at: "2023-05-15T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64621b30ec8c1_Screenshot_2023-05-15-17-13-43-00_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ മാഞ്ഞു പോയ ട്രാക്കുകൾ പുനസ്ഥാപിച്ചു

> **Lead Summary:** **തളിപ്പറമ്പ**: ബസ് സ്റ്റാൻഡിലെ മാഞ്ഞു പോയ ട്രാക്കുകൾ പുനസ്ഥാപിച്ചു. നഗരസഭയുടെ അനുമതിയോടെ മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയ്സ് യൂനിയൻ (സി.ഐ.ടി.യു) തളിപ്പറമ്പ് ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ട്രാക്കുകൾ രേഖപ്പെടുത്തിയത്. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ഓരോ ഭാഗത്തേക്കും പോകുന്ന ബസുകൾ പാർക്ക് ചെയ്യാൻ ട്രാക്കുകൾ രേഖപ്പെടുത്തിയിരുന്നു.

## Article Content

**തളിപ്പറമ്പ**: ബസ് സ്റ്റാൻഡിലെ മാഞ്ഞു പോയ ട്രാക്കുകൾ പുനസ്ഥാപിച്ചു. നഗരസഭയുടെ അനുമതിയോടെ മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയ്സ് യൂനിയൻ (സി.ഐ.ടി.യു) തളിപ്പറമ്പ് ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ട്രാക്കുകൾ രേഖപ്പെടുത്തിയത്. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ഓരോ ഭാഗത്തേക്കും പോകുന്ന ബസുകൾ പാർക്ക് ചെയ്യാൻ ട്രാക്കുകൾ രേഖപ്പെടുത്തിയിരുന്നു.

കുറച്ചു നാളുകളായി ട്രാക്കുകൾ മാഞ്ഞത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ബസുകൾ പലപ്പോഴും നിർത്തിയിടാത്തത് ജീവനക്കാർ തമ്മിൽ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ബസുകൾ നിർത്തിയിടുന്ന സ്ഥലം സംബന്ധിച്ച് യാത്രക്കാർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്രാക്കുകൾ പുനസ്ഥാപിക്കാൻ നഗരസഭയുടെ അനുമതി തേടിയത്.

തുടർന്ന് മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയ്സ് യൂനിയൻ (സി.ഐ.ടി.യു) തളിപ്പറമ്പ് ഡിവിഷൻ സെക്രട്ടറി കെ.വി രാജൻ, കെ.വി സുരേഷ് ബാബു, വി.പി രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകളിൽ രേഖപ്പെടുത്തുന്ന രീതിയിൽ മായാത്ത ട്രക്കുകൾ വരച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114940/thaliparamba)