---
title: "പ്രതിപക്ഷത്തിനും ബിജെപിക്കും ഒരേ സ്വരം : പന്ന്യൻ രവീന്ദ്രൻ"
english_title: "Pannyan raveendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114947/pannyan-raveendran"
published_at: "2023-05-15T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462272fc2d2a_Picsart_23-05-15_18-02-27-068.jpg"
keywords: []
---

# പ്രതിപക്ഷത്തിനും ബിജെപിക്കും ഒരേ സ്വരം : പന്ന്യൻ രവീന്ദ്രൻ

> **Lead Summary:** **പേരാവൂർ** : കേരളത്തിൽ വികസനത്തിന്റെ പുതുവെളിച്ചവുമായി ഇടതു പക്ഷ സർക്കാർ മുന്നോട്ട് കുതിക്കുകയാണെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾക്ക് ആശ്രയിക്കാവുന്ന സർക്കാർ ആണ്എൽ ഡി എഫ് സർക്കാർ എന്നും പന്ന്യൻ പറഞ്ഞു. വീടില്ലാത്തവർക്ക് വീട്, ആരോഗ്യ രംഗത്തെ മുന്നേറ്റം മറ്റു വികസന ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയെല്ലാമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ എല്ലാത്തിനെയും എതിർക്കുന്ന സമീപനം മാത്രമാണ് പ്രതിപക്ഷത്തിനെന്നും അവർക്കും ബിജെപിക്കും ഒരേ സ്വരമാണെന്നും പന്ന്യൻ കൂട്ടിച്ചേർത്തു.

## Article Content

**പേരാവൂർ** : കേരളത്തിൽ വികസനത്തിന്റെ പുതുവെളിച്ചവുമായി ഇടതു പക്ഷ സർക്കാർ മുന്നോട്ട് കുതിക്കുകയാണെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾക്ക് ആശ്രയിക്കാവുന്ന സർക്കാർ ആണ്എൽ ഡി എഫ് സർക്കാർ എന്നും പന്ന്യൻ പറഞ്ഞു. വീടില്ലാത്തവർക്ക് വീട്, ആരോഗ്യ രംഗത്തെ മുന്നേറ്റം മറ്റു വികസന ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയെല്ലാമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ എല്ലാത്തിനെയും എതിർക്കുന്ന സമീപനം മാത്രമാണ് പ്രതിപക്ഷത്തിനെന്നും അവർക്കും ബിജെപിക്കും ഒരേ സ്വരമാണെന്നും പന്ന്യൻ കൂട്ടിച്ചേർത്തു.

എൽ ഡി എഫ് സർക്കാർ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പേരാവൂർ നിയോജക മണ്ഡലം റാലി പേരാവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ എക്സി. അംഗം അഡ്വ. വി. ഷാജി അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തി. വിവിധ ഘടകകക്ഷി നേതാക്കളും ജനപ്രതിനിധികളും പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114947/pannyan-raveendran)