---
title: "വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിട ഉദ്ഘാടനം."
english_title: "Vallithode electric section ulgadanam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114977/vallithode-electric-section-ulgadanam"
published_at: "2023-05-15T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646247453eb08_IMG-20230515-WA0008.jpg"
keywords: []
---

# വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിട ഉദ്ഘാടനം.

> **Lead Summary:** **ഇരിട്ടി:** ഇരിട്ടി ഇലക്ട്രിക്കൽഡിവിഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിട ഉദ്ഘാടനം 17ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിക്കും.

## Article Content

**ഇരിട്ടി:** ഇരിട്ടി ഇലക്ട്രിക്കൽഡിവിഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിട ഉദ്ഘാടനം 17ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിക്കും.

പേരാവൂർ നിയോജക മണ്ഡലം എംഎൽഎ സണ്ണി ജോസഫ് അദ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെഎസ്ഇബി ലിമിറ്റഡ്ന്റെ ചെയര്മാനും മാനേജിങ് ഡയറക്ടറുമായ രാജൻ എൻ ഖോബ്രാഗഡ് ഐഎഎസ് സ്വാഗതവും കെഎസ്ഇബി വിതരണ വിഭാഗം ഡയറക്ടർ സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യും .വള്ളിത്തോട് സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളുടെ പ്രസിഡണ്ടുമാർ വിവിധ രാഷ്ട്രീയ പ്രതിനിധികൾ സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.കെ. രാജീവ് കുമാർ ചീഫ് എൻജിനീയർ സിവിൽ കൺസ്ട്രക്ഷൻ നോർത്ത് നന്ദി പറയും.

റോയ് കല്ലറയ്ക്കൽ വള്ളിത്തോട് ടൗണിന് സമീപത്തായി സൗജന്യമായി നൽകിയ സ്ഥലത്താണ് 198 ചതുരശ്ര മീറ്ററിൽ 66 ലക്ഷം രൂപ ചിലവിൽ പുതിയ സ ഓഫീസ് കെട്ടിടം നിർമ്മിചിരിക്കുന്നത്. പത്രസമ്മേളനത്തിൽ കെഎസ്ഇബി ഡിവിഷൻ ഓഫീസ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സാനു ജോർജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അൽക്കാഫ്, വള്ളിത്തോട് സ്റ്റേറ്റ് ഓഫീസ് അസിസ്റ്റന്റ് എൻജിനീയർ ഇ. ജെ. മേരി, സീനിയർ സൂപ്രണ്ട് ബേബി ജോസഫ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114977/vallithode-electric-section-ulgadanam)