---
title: "ചടയമംഗലത്ത് പതിനഞ്ചുകാരൻ മുങ്ങി മരിച്ചു"
english_title: "Kollam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115010/kollam"
published_at: "2023-05-15T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64626041405db_Screenshot_20230515-220906_Facebook.jpg"
keywords: []
---

# ചടയമംഗലത്ത് പതിനഞ്ചുകാരൻ മുങ്ങി മരിച്ചു

> **Lead Summary:** **കൊല്ലം**: ചടയമംഗലത്ത് പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. പേരോടം സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇത്തിക്കരയാറ്റിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം ആറ്റിൽ ആറാട്ടുകുളം ഭാഗത്ത് കുളിക്കാൻ പോയതായിരുന്നു. കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട അഭിനവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

## Article Content

**കൊല്ലം**: ചടയമംഗലത്ത് പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. പേരോടം സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇത്തിക്കരയാറ്റിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം ആറ്റിൽ ആറാട്ടുകുളം ഭാഗത്ത് കുളിക്കാൻ പോയതായിരുന്നു. കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട അഭിനവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട് ഫയർ ഫോഴ്സ് അടക്കം സ്ഥലത്തെത്തി തിരച്ചിൽ നടത്തി. എന്നാൽ അഭിനവ് അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115010/kollam)