---
title: "തൃശ്ശൂർ- പാലക്കാട് ദേശീയപാതയിൽ വാഹനാപകടം; 12 പേർക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115025/accident"
published_at: "2023-05-16T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462ce9792a13_IMG-20230425-WA0201.jpg"
keywords: []
---

# തൃശ്ശൂർ- പാലക്കാട് ദേശീയപാതയിൽ വാഹനാപകടം; 12 പേർക്ക് പരിക്ക്

> **Lead Summary:** **തൃശ്ശൂർ**: തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ വഴക്കുംപാറയിൽ ലോറിയുമായി കൂട്ടിയിടിച്ച് മിനി ബസ് മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രയ്ക്ക് വന്ന സംഘത്തിന്റേതാണ് ബസ്. ലോറിയിൽ ഇടിച്ച ശേഷം ബസ് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.

## Article Content

**തൃശ്ശൂർ**: തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ വഴക്കുംപാറയിൽ ലോറിയുമായി കൂട്ടിയിടിച്ച് മിനി ബസ് മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രയ്ക്ക് വന്ന സംഘത്തിന്റേതാണ് ബസ്. ലോറിയിൽ ഇടിച്ച ശേഷം ബസ് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115025/accident)