---
title: "ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു, പന്ത്രണ്ട് പേർക്ക് പരിക്ക് "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115051/accident"
published_at: "2023-05-16T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462fd6457374_IMG-20230425-WA0201.jpg"
keywords: []
---

# ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു, പന്ത്രണ്ട് പേർക്ക് പരിക്ക് 

> **Lead Summary:** **പത്തനംതിട്ട**: കോന്നി കൊന്നപ്പാറയിൽ ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ടിപ്പർ ലോറിയുടെ ഡ്രൈവറായിരുന്ന എം എസ് മധുവാണ് മരിച്ചത്.

## Article Content

**പത്തനംതിട്ട**: കോന്നി കൊന്നപ്പാറയിൽ ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ടിപ്പർ ലോറിയുടെ ഡ്രൈവറായിരുന്ന എം എസ് മധുവാണ് മരിച്ചത്.

ബസിലുണ്ടാരുന്ന പന്ത്രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ലോഡ് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115051/accident)