---
title: "റോസ്ഗർ മേള ഇന്ന്; 71,000 നിയമന കത്തുകൾ പ്രധാനമന്ത്രി വിതരണം ചെയ്യും"
english_title: "Rosgar fair today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115074/rosgar-fair-today"
published_at: "2023-05-16T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646313332348d_IMG-20230516-WA0030.jpg"
keywords: []
---

# റോസ്ഗർ മേള ഇന്ന്; 71,000 നിയമന കത്തുകൾ പ്രധാനമന്ത്രി വിതരണം ചെയ്യും

> **Lead Summary:** റോസ്ഗർ മേളയിൽ 71,000 നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും.10 ലക്ഷം സർക്കാർ ജോലികൾ നൽകാൻ പദ്ധതിയിടുന്ന റോസ്ഗർ മേളയുടെ ആദ്യ ഘട്ടം ഒക്ടോബർ 22-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. വിഡിയോ കോൺഫറൻസ് വഴിയാണ് നിയമിക്കപ്പെട്ടവർക്ക് കത്തുകൾ ഇന്ന് വിതരണം ചെയ്യുന്നത്.

## Article Content

റോസ്ഗർ മേളയിൽ 71,000 നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും.10 ലക്ഷം സർക്കാർ ജോലികൾ നൽകാൻ പദ്ധതിയിടുന്ന റോസ്ഗർ മേളയുടെ ആദ്യ ഘട്ടം ഒക്ടോബർ 22-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. വിഡിയോ കോൺഫറൻസ് വഴിയാണ് നിയമിക്കപ്പെട്ടവർക്ക് കത്തുകൾ ഇന്ന് വിതരണം ചെയ്യുന്നത്.

ഗ്രാമിൻ ഡാക് സേവക്‌സ്, ഇൻസ്‌പെക്ടർ പോസ്റ്റ്‌സ്, കോമേഴ്സ്സ്യൽ-കം-ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട്സ്, ട്രാക്ക് മെയിൻറർ, അസിസ്റ്റന്റ് സെക്ഷൻ തുടങ്ങിയ വിവിധ തസ്തികകളിലാണ് നിലവിൽ നിയമനങ്ങൾ നടക്കുന്നത്.രാജ്യത്തുടനീളം 45 സ്ഥലങ്ങളിലായാണ് റോസ്ഗർ മേള നടക്കുന്നത്. കേന്ദ്ര സർക്കാർ വകുപ്പുകളിലും സംസ്ഥാന സർക്കാരിലുടനീളം നിയമനങ്ങൾ നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115074/rosgar-fair-today)