---
title: "മണിക്കടവ് ആനപ്പാറയിൽ ആന ഇറങ്ങി: കൊലയാളി ഒന്നര കൊമ്പനെന്ന് നേരിൽ കണ്ടവർ"
english_title: "Manikadave"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115092/manikadave"
published_at: "2023-05-16T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64631ec1b2e38_Screenshot_2023-05-16-11-38-19-56_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മണിക്കടവ് ആനപ്പാറയിൽ ആന ഇറങ്ങി: കൊലയാളി ഒന്നര കൊമ്പനെന്ന് നേരിൽ കണ്ടവർ

> **Lead Summary:** **മണിക്കടവ്**: ഉളിക്കൽ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആനപ്പാറ ഭാഗങ്ങളിൽ ഒന്നരക്കൊമ്പന്റെ ശല്യം രൂക്ഷം. കഴിഞ്ഞ 15 ദിവസങ്ങളായി ആനയുടെ സാന്നിധ്യം ഈ മേഖലകളിൽ ഉണ്ടെന്നാണ് കർഷകർ പറയുന്നത്. ദിവസവും വ്യാപകമായി രീതിയിൽ കൃഷി നശിപ്പിക്കുന്ന ഒന്നര കൊമ്പൻ ആന അതി ഭയങ്കരനും അപകടകാരി ആണെന്നാണ് ആനയെ നേരിൽ കണ്ട് ഓടി രക്ഷപെട്ട കർഷകർ പറയുന്നത്.

## Article Content

**മണിക്കടവ്**: ഉളിക്കൽ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആനപ്പാറ ഭാഗങ്ങളിൽ ഒന്നരക്കൊമ്പന്റെ ശല്യം രൂക്ഷം. കഴിഞ്ഞ 15 ദിവസങ്ങളായി ആനയുടെ സാന്നിധ്യം ഈ മേഖലകളിൽ ഉണ്ടെന്നാണ് കർഷകർ പറയുന്നത്. ദിവസവും വ്യാപകമായി രീതിയിൽ കൃഷി നശിപ്പിക്കുന്ന ഒന്നര കൊമ്പൻ ആന അതി ഭയങ്കരനും അപകടകാരി ആണെന്നാണ് ആനയെ നേരിൽ കണ്ട് ഓടി രക്ഷപെട്ട കർഷകർ പറയുന്നത്.

പെരിങ്കരിയിൽ വെച്ച് ജസ്റ്റിനെ ചവിട്ടികൊന്ന ഒന്നര കൊമ്പൻ തന്നെയാണെന്നും ഇവർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ആന ഇറങ്ങി പൂവത്താനിക്കൽ ജോൺ ഇലവുങ്കൽചാലിൽ ഷാജു എന്നിവരുടെ കൃഷിയിടങ്ങളിലെ കശുമാവ് വാഴ കമുങ്ങ് തുടങ്ങിയവ പിഴുത് നശിപ്പിച്ചിരുന്നു.

ഉളിക്കൽ പയ്യാവൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഇവിടെ ഉളിക്കൽ പഞ്ചായത്തിന്റെ 600 മീറ്റർ ഭാഗം ഫെൻസിങ് പണി പൂർത്തിയാക്കാൻ ബാക്കിയുള്ള സ്ഥലത്തുകൂടിയാണ് ആന ഇപ്പോൾ കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നത്. അത്യന്തം അപകടകാരിയും അരികൊമ്പനേക്കാൾ ഭീകരനും ആയ ഒന്നരക്കൊമ്പൻ കൃഷിയിടങ്ങൾ വിട്ട് വെളിയിലേക്കിറങ്ങിയൽ സംഭവിക്കുന്നത് വലിയൊരു ദുരന്തം ആയിരിക്കുമെന്നും കർഷകർ പറഞ്ഞു.

> “പഞ്ചായത്ത് അധികൃതർ ഉടൻ ഇടപെട്ട് 600 മീറ്റർ ഫെൻസിംങ്ങ് ഉടൻ പൂർത്തിയാക്കി കർഷകന്റെ ജീവനും സ്വത്തിനും സുരക്ഷ നൽകണം ” പൂവത്താനിക്കൽ ജോൺ “വന്യമൃഗങ്ങൾ ഇറങ്ങി നശിപ്പിക്കുന്ന കൃഷികൾക്ക് കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115092/manikadave)