---
title: "അയ്യൻകുന്നിൽ വീണ്ടും അഞ്ചംഗ മാവോയിസ്റ്റ് സംഘം"
english_title: "Five-member mavoist team again in Ayyankunn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115097/five-member-aoist-team-again-in-ayyankunn"
published_at: "2023-05-16T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463247447756_naxals-pti1533533401.jpg"
keywords: []
---

# അയ്യൻകുന്നിൽ വീണ്ടും അഞ്ചംഗ മാവോയിസ്റ്റ് സംഘം

> **Lead Summary:**  വാണിയപ്പാറക്ക് അടുത്ത തുടിമരം സ്വദേശി ബൈജു ഞാവരക്കാല വീട്ടിലാണ് വൈകുന്നേരം 6. 15 ന്അഞ്ചു പേർ അടങ്ങുന്ന മാവോയിസ്റ്റ് സംഘം ഞായറാഴ്ച എത്തിയത്. രാത്രി 10.15 വരെ ബിജുവിന്റെ വീട്ടിൽ തുടർന്ന സംഘം പാകം ചെയ്ത ഭക്ഷണം കഴിക്കുകയും അരിയും തേങ്ങയും മണ്ണെണ്ണ മുതലായ വസ്തുക്കൾ ശേഖരിച്ചാണ് തിരിച്ചു പോയതെന്ന്പോലീസ് പറഞ്ഞു.

## Article Content

 വാണിയപ്പാറക്ക് അടുത്ത തുടിമരം സ്വദേശി ബൈജു ഞാവരക്കാല വീട്ടിലാണ് വൈകുന്നേരം 6. 15 ന്അഞ്ചു പേർ അടങ്ങുന്ന മാവോയിസ്റ്റ് സംഘം ഞായറാഴ്ച എത്തിയത്. രാത്രി 10.15 വരെ ബിജുവിന്റെ വീട്ടിൽ തുടർന്ന സംഘം പാകം ചെയ്ത ഭക്ഷണം കഴിക്കുകയും അരിയും തേങ്ങയും മണ്ണെണ്ണ മുതലായ വസ്തുക്കൾ ശേഖരിച്ചാണ് തിരിച്ചു പോയതെന്ന്പോലീസ് പറഞ്ഞു.

ബിജുവും അമ്മയും മാത്രമുള്ള വീട്ടിൽ ഇതിന് മുൻപും ഇവർ എത്തിയിരുന്നതായും ഭയം മൂലം വെളിയിൽ പറയാതിരുന്നതെണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വാണിയപ്പാറയിലെ തന്നെ കളിതട്ടംപാറ പ്രദേശത്തെ വീട്ടിൽ മൊയ്തീൻ അടങ്ങുന്ന അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നത്.

ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115097/five-member-aoist-team-again-in-ayyankunn)