---
title: "മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുകയാണ്: വി ഡി സതീശൻ "
english_title: "V D satheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115131/v-d-satheesan"
published_at: "2023-05-16T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463436a02598_IMG-20230516-WA0007.jpg"
keywords: []
---

# മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുകയാണ്: വി ഡി സതീശൻ 

> **Lead Summary:**  എ.ഐ' കാമറ ഇടപാടുമായി ബന്ഥപ്പെട്ട് എസ്. ആർ. ഐ.ടി കമ്പനി അയച്ച വക്കിൽ നോട്ടീസിന് കൃത്യമായി മറുപടി അയച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെയും രമേശ് ചെന്നിത്തലയെയും ഭീഷണി പ്പെടുത്തുകയാണെന്നും പരാതി ഒരിക്കലും പിൻവലിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

 എ.ഐ' കാമറ ഇടപാടുമായി ബന്ഥപ്പെട്ട് എസ്. ആർ. ഐ.ടി കമ്പനി അയച്ച വക്കിൽ നോട്ടീസിന് കൃത്യമായി മറുപടി അയച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെയും രമേശ് ചെന്നിത്തലയെയും ഭീഷണി പ്പെടുത്തുകയാണെന്നും പരാതി ഒരിക്കലും പിൻവലിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

50 കോടി രൂപ കൊണ്ട് ഒറ്റയ്ക്ക് തീരേണ്ട പദ്ധതിയുടെ ടെണ്ടർ 151 കോടിയായി ഉയർത്തുകയായിരുന്നു. ടെണ്ടറിൽ പറയുന്ന ഒരു യോഗ്യതയും ഈ കമ്പനികൾക്കില്ല എല്ലാത്തിനും ഉപകരാർ നൽകി എസ്. ആർ. ഐ. ടി . നോക്കു കൂലി വാങ്ങി മാറി നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രസാഡിയ എന്ന കമ്പനിയും ടെക് നിക്കലി യോഗ്യത ഇല്ലാത്ത കമ്പനി ആണ് സണ്ണി ജോസഫ് എം.എൽ.എ. ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115131/v-d-satheesan)