---
title: "കനിവ് കുടകളുടെ വിതരണോദ്ഘാടനം തളിപ്പറമ്പ് കെ കെ എൻ പരിയാരം ഹാളിൽ നടന്നു"
english_title: "Thaliparamb was held at KkN Pariyaram Hall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115140/thaliparamb-was-held-at-kkn-pariyaram-hall"
published_at: "2023-05-16T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64634d06c67bf_Screenshot_2023-05-16-14-57-06-70_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കനിവ് കുടകളുടെ വിതരണോദ്ഘാടനം തളിപ്പറമ്പ് കെ കെ എൻ പരിയാരം ഹാളിൽ നടന്നു

> **Lead Summary:** ഐ.ആർ.പി.സി കനിവ് കുടകളുടെ വിതരണോദ്ഘാടനം തളിപ്പറമ്പ് കെ കെ എൻ പരിയാരം ഹാളിൽ നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. vo ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ നൽകുന്നതിന് ഐ.ആർ.പി.സി രൂപീകരിച്ച കനിവ് പദ്ധതിയിൽ അരയ്ക്കു താഴെ ചലനശേഷിയില്ലാത്തവർ നിർമ്മിക്കുന്ന കുടകളാണ് വിതരണം ചെയ്തത്. ഐ.ആർ.പി.സി തളിപ്പറമ്പ് സോണൽ ചാർജ് വഹിക്കുന്ന ഐ.വി നാരായണൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കെ.സന്തോഷ്, മുഹമ്മദ് അഷ്റഫ്, ടി.വി വിനോദ്, സി.എം കൃഷ്ണൻ, ടി.ബാലകൃഷ്ണൻ, കെ.ദാമോദരൻ, എം.വി വാസുദേവൻ എന്നിവർ സംസാരിച്ചു. ന്യൂസ് ബ്യൂറോ തളിപ്പറമ്പ്

## Article Content

ഐ.ആർ.പി.സി കനിവ് കുടകളുടെ വിതരണോദ്ഘാടനം തളിപ്പറമ്പ് കെ കെ എൻ പരിയാരം ഹാളിൽ നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. vo ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ നൽകുന്നതിന് ഐ.ആർ.പി.സി രൂപീകരിച്ച കനിവ് പദ്ധതിയിൽ അരയ്ക്കു താഴെ ചലനശേഷിയില്ലാത്തവർ നിർമ്മിക്കുന്ന കുടകളാണ് വിതരണം ചെയ്തത്. ഐ.ആർ.പി.സി തളിപ്പറമ്പ് സോണൽ ചാർജ് വഹിക്കുന്ന ഐ.വി നാരായണൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കെ.സന്തോഷ്, മുഹമ്മദ് അഷ്റഫ്, ടി.വി വിനോദ്, സി.എം കൃഷ്ണൻ, ടി.ബാലകൃഷ്ണൻ, കെ.ദാമോദരൻ, എം.വി വാസുദേവൻ എന്നിവർ സംസാരിച്ചു. ന്യൂസ് ബ്യൂറോ തളിപ്പറമ്പ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115140/thaliparamb-was-held-at-kkn-pariyaram-hall)