---
title: "ശ്രീകണ്ഠാപുരം പന്നിയാലിൽ കാട്ടുപന്നി വീട്ടമ്മയെ ആക്രമിച്ചു"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115153/sreekandapuram"
published_at: "2023-05-16T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463574281103_IMG-20230516-WA0095.jpg"
keywords: []
---

# ശ്രീകണ്ഠാപുരം പന്നിയാലിൽ കാട്ടുപന്നി വീട്ടമ്മയെ ആക്രമിച്ചു

> **Lead Summary:** **കണ്ണൂർ**: ശ്രീകണ്ഠാപുരം പന്നിയാലിൽ പട്ടാപ്പകൽ കാട്ടുപന്നി വീട്ടമ്മയെ ആക്രമിച്ചു. പന്നിയാൽ സ്വദേശിനി വാഴക്കാട്ട് ലില്ലിക്കുട്ടിയെയാണ് ആക്രമിച്ചത്. വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ ആടിനെ തീറ്റാൻ പോയ സമയത്താണ് പന്നിയുടെ ആക്രമണം ഉണ്ടായത്.

## Article Content

**കണ്ണൂർ**: ശ്രീകണ്ഠാപുരം പന്നിയാലിൽ പട്ടാപ്പകൽ കാട്ടുപന്നി വീട്ടമ്മയെ ആക്രമിച്ചു. പന്നിയാൽ സ്വദേശിനി വാഴക്കാട്ട് ലില്ലിക്കുട്ടിയെയാണ് ആക്രമിച്ചത്. വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ ആടിനെ തീറ്റാൻ പോയ സമയത്താണ് പന്നിയുടെ ആക്രമണം ഉണ്ടായത്.

കൈയ്യിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ഇടതു കൈക്കാണ് പരിക്കേറ്റത്. ഇന്ന് പകൽ 2.30 ഓടെയാണ് സംഭവം. ലില്ലിക്കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സയ്ക്കായി തളിപ്പറമ്പിലേക്ക് കൊണ്ടു പോയി.

ആക്രമണകാരിയായ പന്നിയെ കൊല്ലുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്ന് ശ്രീകണ്ഠാപുരം നഗരസഭാ ചെയർപേഴ്സൺ കെ.വി. ഫിലോമിന അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115153/sreekandapuram)