---
title: "ചെറുകിട കരാറുകാരെ ഒഴിവാക്കി ഊരാളുങ്കലിനെ മാത്രം വളർത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം"
english_title: "There is a strong protest against the government's move to grow Uralungal only"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115170/there-is-a-strong-protest-against-the-governments-move-to-grow-uralungal-only"
published_at: "2023-05-16T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463683fb5e1c_IMG-20230516-WA0104.jpg"
keywords: []
---

# ചെറുകിട കരാറുകാരെ ഒഴിവാക്കി ഊരാളുങ്കലിനെ മാത്രം വളർത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം

> **Lead Summary:** ചെറുകിട കരാറുകാരെ ഒഴിവാക്കി ഊരാളുങ്കലിനെ മാത്രം വളർത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം. ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കരാറുകാർ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. വയനാട് ജില്ലയിൽ നിർമ്മാണ മേഖലയിൽ പ്രതിസന്ധി നേരിടുകയാണന്ന് ഇവർ ആരോപിച്ചു.നിർമാണ സാമഗ്രികളുടെ വില ഏകീകരിക്കുക , സർക്കാർ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ കരാറുകാർ കളക്ട്രേറ്റിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.

## Article Content

ചെറുകിട കരാറുകാരെ ഒഴിവാക്കി ഊരാളുങ്കലിനെ മാത്രം വളർത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം. ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കരാറുകാർ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. വയനാട് ജില്ലയിൽ നിർമ്മാണ മേഖലയിൽ പ്രതിസന്ധി നേരിടുകയാണന്ന് ഇവർ ആരോപിച്ചു.നിർമാണ സാമഗ്രികളുടെ വില ഏകീകരിക്കുക , സർക്കാർ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ കരാറുകാർ കളക്ട്രേറ്റിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.

ധർണ്ണയുടെ ഉദ്ഘാടനം എ.കെ.ജി.സി.എ. വയനാട് ജില്ലാ ട്രഷറർ ഷാജി വി.ജെ. നിർവഹിച്ചു. പി.ഡബ്ബ്യു.ഡി മന്ത്രി നൽകിയ ഉറപ്പ് പാലിക്കുക,റെയ്റ്റ് വിഷൻ നടപ്പിലാക്കുക, ക്വാറി, ക്രഷർ, ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കുക, അധികരിച്ച ടാറിന്റെ വില നൽകുക, പി.ഡബ്ബ്യു ഡി ലൈസൻസ് പുതുക്കാൻ വേണ്ടി ബാങ്ക് ഗ്യാരണ്ടി കേപ്പബിളിറ്റി സർട്ടിഫിക്കറ്റും നൽകുക, അടഞ്ഞു കിടക്കുന്ന ക്വാറികൾ തുറന്ന് പ്രവർത്തിക്കുക, നദികളിലെ മണൽ വാരുന്നതിന് അനുവാദം നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്. ധർണ്ണയിൽ എം.പി.സണ്ണി അധ്യക്ഷത വഹിച്ചു.

പി.കെ.അയൂബ്,കെ എം കുര്യാക്കോസ്, ജോസ് കാട്ടുപാറ, ടി.വി.സിദ്ധിഖ്, പി.ജെ. ആന്റെണി , കെ.ബി.ഹരീഷ് ,തോമസ് വല്യ പടിക്കൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115170/there-is-a-strong-protest-against-the-governments-move-to-grow-uralungal-only)