---
title: "ഡി.ടി.പി.സി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി."
english_title: "They marched and staged a dharna to the DTPC office. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115201/they-marched-and-staged-a-dharna-to-the-dtpc-office"
published_at: "2023-05-16T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463917c8a773_adasdadas.jpg"
keywords: []
---

# ഡി.ടി.പി.സി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

> **Lead Summary:** ** കല്‍പ്പറ്റ: **വയനാട് ജില്ലയിലേക്ക് വരുന്ന വിനോദ സഞ്ചാരികളെ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും ആവശ്യമായ ടിക്കറ്റുകള്‍ നല്‍കാതെയും ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ മുന്നോട്ട് പോകുന്ന ഡി.ടി.പി.സി അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി യൂത്ത് വിങ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിടിപിസി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

## Article Content

** കല്‍പ്പറ്റ: **വയനാട് ജില്ലയിലേക്ക് വരുന്ന വിനോദ സഞ്ചാരികളെ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും ആവശ്യമായ ടിക്കറ്റുകള്‍ നല്‍കാതെയും ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ മുന്നോട്ട് പോകുന്ന ഡി.ടി.പി.സി അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി യൂത്ത് വിങ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിടിപിസി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

900ഏക്കറോളം വരുന്ന കുറുവ ദ്വീപ് പോലെയുള്ള സ്ഥലങ്ങളില്‍ നാമമാത്രം സഞ്ചാരികള്‍ക്കാണ് പ്രതിദിനം പ്രവേശന അനുമതി നല്‍കുന്നുള്ളൂ ,പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഫീസ് നല്‍കി ടിക്കറ്റ് കൗണ്ടറില്‍ എത്തുന്ന സഞ്ചാരികള്‍ നിരാശയോടെ ആണ് മടങ്ങുന്നത്. ഇങ്ങനെ വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ ഒരു സൗകര്യങ്ങളും ഏര്‍പ്പെടുത്താത്ത നടപടികള്‍ വെച്ച് പൊറുപ്പിക്കല്ലെന്നും ബന്ധപ്പെട്ട ഡിടിപിസി അധികാരികള്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ,ഇപ്പോള്‍ വയനാട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നടപ്പില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ പരിപൂര്‍ണ്ണമായും എടുത്തു കളയണമെന്നും അല്ലാത്ത പക്ഷം ഐഎന്‍ടിയുസി അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി പറഞ്ഞു.

ഐഎന്‍ടിയുസി യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് താരിഖ് കടവന്‍ അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു, മോഹന്‍ദാസ് കോട്ടക്കൊല്ലി, ഷാജി കോരന്‍കുന്നന്‍, സി എ അരുണ്‍ദേവ്, ഹര്‍ഷല്‍ കോന്നാടന്‍, സിജോ പൗലോസ്, രോഷ്മ രമേശ്, നോറിസ് മേപ്പാടി,മുത്തലിബ് പഞ്ചാര, ആര്‍ രാമചന്ദ്രന്‍, അജിത് പാക്കം സന്ധ്യ ലിഷു, സുഹൈല്‍ കമ്പളക്കാട്, മുഹമ്മദ് ഫെബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115201/they-marched-and-staged-a-dharna-to-the-dtpc-office)