---
title: "ദേശീയ ഡെങ്കിപ്പനി ദിനാചരണവും ആശുപത്രി ശുചീകരണവും നടത്തി."
english_title: "National Dengue Day and hospital cleaning were conducted."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115205/national-dengue-day-and-hospital-cleaning-were-conducted"
published_at: "2023-05-16T19:57:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64639324c0e37_asdasdasf.jpg"
keywords: []
---

# ദേശീയ ഡെങ്കിപ്പനി ദിനാചരണവും ആശുപത്രി ശുചീകരണവും നടത്തി.

> **Lead Summary:** ** മാനന്തവാടി: ** ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനവും ആശുപത്രി ശുചീകരണവും വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തി. മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ രത്‌നവല്ലി സി കെ ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ രാജേഷ് വി പി അധ്യക്ഷത വഹിച്ചു.

## Article Content

** മാനന്തവാടി: ** ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനവും ആശുപത്രി ശുചീകരണവും വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തി. മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ രത്‌നവല്ലി സി കെ ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ രാജേഷ് വി പി അധ്യക്ഷത വഹിച്ചു.

ആര്‍എംഒ ഡോ.അര്‍ജുന്‍ ജോസ് വിഷയാവതരണം നടത്തി. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ മലേറിയ ഓഫീസര്‍, ബാലന്‍ സി.സി, ഡെപ്യൂട്ടി ജില്ലാ മാസ്മീഡിയ ഓഫീസര്‍ രാമദാസ്.കെ, നഴ്‌സിംഗ് സൂപ്രണ്ട് ബിനുമോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നൗഷ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് കോമ്പൗണ്ട് സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ശുചീകരിച്ചു. കോമ്പൗണ്ടില്‍ ചെടികള്‍ വെച്ച് പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ നിര്‍വഹിച്ചു.ഡെങ്കി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനം ഉറവിട നശീകരണമാണെന്ന് വിഷയാവതരണത്തില്‍ എടുത്തു പറഞ്ഞു.

ജില്ലയില്‍ ഇടവിട്ട് മഴയുണ്ടാകുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന്ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ് . പ്രത്യേകിച്ചും ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. ദേശീയ ഡെങ്കിപ്പനി ദിനമായ മേയ് 16 മുതല്‍ കൊതുക് ജന്യ രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

പരിസര ശുചീകരണം, ഉറവിട നശികരണം ശുചിത്വ ഹര്‍ത്താല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും വിവിധ ബോധവല്‍ക്കരണ പരിപാടികളും ഇതിനോടാനുബന്ധിച്ച് ജില്ലയില്‍ നടന്നുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ് അറിയിച്ചു. ഈ വര്‍ഷത്തെ ദേശീയ ഡെങ്കിപ്പനി ദിനത്തിന്റെ സന്ദേശം. 'ഡെങ്കിപ്പനിയെ തോല്‍പ്പിക്കാന്‍ കൂട്ടായ പടയൊരുക്കം'  എന്നതാണ്.  ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടേണ്ടതാണ്.

നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും, രോഗം വഷളാകുന്നതും മരണവും തടയാനും സാധിക്കുമെന്നും ഡി എം ഒ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115205/national-dengue-day-and-hospital-cleaning-were-conducted)