---
title: "എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനത്തിനായി, കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷ നാളെ "
english_title: "For engineering and pharmacy admission, the entrance exam will be conducted by Kerala Entrance Examination Commissioner tomorrow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115221/for-engineering-and-pharmacy-admission-the-entrance-exam-will-be-conducted-by-kerala-entrance-examination-commissioner-tomorrow"
published_at: "2023-05-16T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463a233cb047_dcsfv.jpg"
keywords: []
---

# എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനത്തിനായി, കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷ നാളെ 

> **Lead Summary:** തിരുവനന്തപുരം: എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനത്തിനായി, കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷ നാളെ നടക്കും. അഡ്മിറ്റ് കാർഡുകൾ പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

## Article Content

തിരുവനന്തപുരം: എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനത്തിനായി, കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷ നാളെ നടക്കും. അഡ്മിറ്റ് കാർഡുകൾ പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

1,23,623 പേരാണ് പരീക്ഷയ്ക്കായി അപേക്ഷിച്ചത്. ഫാർമസി കോഴ്സിലേക്കു മാത്രം അപേക്ഷിച്ചവർ രാവിലത്തെ പരീക്ഷ മാത്രം എഴുതിയാൽ മതി.

പരീക്ഷ

എന്‍ജിനിയറിങ്: രണ്ടു പേപ്പര്‍, പേപ്പര്‍ I -ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി (യഥാക്രമം 72, 48 ചോദ്യങ്ങള്‍). രാവിലെ 10 മുതല്‍ 12.30 വരെ. പേപ്പര്‍ II - മാത്തമാറ്റിക്‌സ് (120 ചോദ്യങ്ങള്‍). ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ചുവരെ.

ഫാര്‍മസി: ഒരു പേപ്പര്‍, പേപ്പര്‍ I- ഫിസിക്‌സ്, കെമിസ്ട്രി (യഥാക്രമം 72, 48 ചോദ്യങ്ങള്‍) - 17-ന് രാവിലെ 10 മുതല്‍ 12.30 വരെ (എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പര്‍ തന്നെയാണിത്).

വിദ്യാർഥികൾ അഡ്മിറ്റ് കാർഡിനു പുറമേ താഴെപ്പറയുന്ന ഏതെങ്കിലും തിരിച്ചറിയൽ രേഖയും കൈയിൽ കരുതണം

പാസ്പോർട്ട്,  ഡ്രൈവിങ് ലൈസൻസ്,  ഇലക്‌ഷൻ ഐഡി,  പാൻ കാർഡ്,  ഫോട്ടോ സാക്ഷ്യപ്പെടുത്തിയുള്ള സ്കൂൾ മേധാവിയുടെ സർട്ടിഫിക്കറ്റ്,  അല്ലെങ്കിൽ ഫോട്ടോ സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്.

ഹെൽപ്‌ലൈൻ: 0471 2525300.

പ്രവേശന പരീക്ഷാ ഫലം ജൂണ്‍ 20-നകം പ്രസിദ്ധപ്പെടുത്തും. വിവിധ റാങ്ക് പട്ടികകള്‍ ജൂലായ് 20-നകം പ്രസിദ്ധീകരിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115221/for-engineering-and-pharmacy-admission-the-entrance-exam-will-be-conducted-by-kerala-entrance-examination-commissioner-tomorrow)