---
title: "കാർ തെറ്റായി പാർക്ക് ചെയ്തതിന് ബൈക്കുടമയ്ക്ക് പിഴ "
english_title: "Bike owner fined for wrongly parking car "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115239/bike-owner-fined-for-wrongly-parking-car"
published_at: "2023-05-16T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463b3de1102f_dffdgdf.jpg"
keywords: []
---

# കാർ തെറ്റായി പാർക്ക് ചെയ്തതിന് ബൈക്കുടമയ്ക്ക് പിഴ 

> **Lead Summary:** **തിരുവനന്തപുരം:** കാർ തെറ്റായി പാർക്ക് ചെയ്തതിന് ബൈക്കുടമയ്ക്ക് പിഴ. തിരുവനന്തപുരം വേങ്ങോട് സ്വദേശി സജയകുമാറിനാണ് പോലീസിന്റെ പെറ്റി ലഭിച്ചത്. കഴിഞ്ഞവർഷം ജൂൺ ആറിന് തിരുവനന്തപുരം കഠിനംകുളത്ത് തെറ്റായി പാർക്ക് ചെയ്തിരുന്ന KL 22 F 3615 എന്ന കാറിനാണ് ട്രാഫിക് പോലീസ് പിഴ ഇട്ടത്. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച വേങ്ങോട് സ്വദേശി സജയകുമാറിന്റെ KL 22 M 3615 എന്ന സ്കൂട്ടറിന്റെ നമ്പറിനാണ് പെറ്റി സന്ദേശം ലഭിച്ചത്. സജയകുമാർ അടുത്തൊന്നും ബൈക്കുമായി പുറത്ത് പോയിരുന്നില്ല.

## Article Content

**തിരുവനന്തപുരം:** കാർ തെറ്റായി പാർക്ക് ചെയ്തതിന് ബൈക്കുടമയ്ക്ക് പിഴ. തിരുവനന്തപുരം വേങ്ങോട് സ്വദേശി സജയകുമാറിനാണ് പോലീസിന്റെ പെറ്റി ലഭിച്ചത്. കഴിഞ്ഞവർഷം ജൂൺ ആറിന് തിരുവനന്തപുരം കഠിനംകുളത്ത് തെറ്റായി പാർക്ക് ചെയ്തിരുന്ന KL 22 F 3615 എന്ന കാറിനാണ് ട്രാഫിക് പോലീസ് പിഴ ഇട്ടത്. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച വേങ്ങോട് സ്വദേശി സജയകുമാറിന്റെ KL 22 M 3615 എന്ന സ്കൂട്ടറിന്റെ നമ്പറിനാണ് പെറ്റി സന്ദേശം ലഭിച്ചത്. സജയകുമാർ അടുത്തൊന്നും ബൈക്കുമായി പുറത്ത് പോയിരുന്നില്ല.

തുടർന്ന് തനിക്ക് പിഴ വന്നതിനെപ്പറ്റി ബന്ധുവിനോട് അന്വേഷിച്ചപ്പോഴാണ് നമ്പറിൽ M-ന് പകരം F എന്ന സീരിയൽ നമ്പറിലുള്ള കാറിനാണ് പിഴയെന്ന് മനസ്സിലായത് . എന്നാൽ, കഴിഞ്ഞ വർഷം കാർ തെറ്റായി പാർക്ക് ചെയ്തതിന് ഒരു വർഷത്തിന് ശേഷം ബൈക്കുടമയ്ക്ക് സന്ദേശം എങ്ങനെ വന്നു എന്നതാണ് സജയകുമാറിന്റെ സംശയം. എന്നാല്‍ ഇക്കാര്യത്തിൽ പോലീസിനും വ്യക്തതയില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115239/bike-owner-fined-for-wrongly-parking-car)