---
title: "വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിച്ച് വീട്ടമ്മക്ക് ​ഗുരുതര പരിക്കേറ്റു. "
english_title: "A housewife was seriously injured when her refrigerator exploded and caught fire. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115245/a-housewife-was-seriously-injured-when-her-refrigerator-exploded-and-caught-fire"
published_at: "2023-05-16T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463b7bcea707_ghbkn.jpg"
keywords: []
---

# വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിച്ച് വീട്ടമ്മക്ക് ​ഗുരുതര പരിക്കേറ്റു. 

> **Lead Summary:** **കിളിമാനൂർ: **വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിച്ച് വീട്ടമ്മക്ക് ​ഗുരുതര പരിക്കേറ്റു. ന​ഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ​ഗിരിജ സത്യനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30കഴിഞ്ഞായിരുന്നു സംഭവം.

## Article Content

**കിളിമാനൂർ: **വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിച്ച് വീട്ടമ്മക്ക് ​ഗുരുതര പരിക്കേറ്റു. ന​ഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ​ഗിരിജ സത്യനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30കഴിഞ്ഞായിരുന്നു സംഭവം.

ഈ സമയം വീട്ടിൽ ​ഗിരിജസത്യൻ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനിൽക്കുക​യായിരുന്ന ​ഗിരിജ ​എൽ.പി.ജി ​ഗ്യാസ് ലീക്കായ ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകു വശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉ​ഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ​ഗിരിജയെ കണ്ടെത്തുകയായിരുന്നു.

വീട്ടിലെ ഡബിൾ ഡോർ റഫ്രിജറേറ്റർ പൂർണമായും പൊട്ടിത്തകർന്ന് കത്തിയമർന്നു. ഉടൻ തന്നെ ആറ്റിങ്ങൽ അ​ഗ്നിരക്ഷാ നിലയത്തിൽ അറിയിക്കുകയും സ്റ്റേഷൻ ഓഫിസർ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മനോഹരൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ അ​ഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റ ​ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ഇവർക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്.

അതേസമയം ​ഗ്യാസ് സിലിണ്ടറിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും ഗ്യാസ് ലീക്കായതിന്റെ സൂചനകൾ കാണുന്നില്ലെന്നും അ​ഗ്നിരക്ഷാ ഉദ്യോ​ഗസ്ഥർ പറഞ്ഞു. റഫ്രിജറേറ്ററിന്റെ കമ്പ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115245/a-housewife-was-seriously-injured-when-her-refrigerator-exploded-and-caught-fire)