---
title: "എടിഎം കുത്തിതുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍"
english_title: "Atm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115264/atm"
published_at: "2023-05-17T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64642de4e4895_Screenshot_20230517-065831_Facebook.jpg"
keywords: []
---

# എടിഎം കുത്തിതുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍

> **Lead Summary:** **തൊടുപുഴ**: തൊടുപുഴ കരിമണ്ണൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎം കുത്തിതുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍. കവര്‍ച്ചാ ശ്രമത്തിനുശേഷം ട്രെയിന്‍മാ‍ർ​ഗം കേരളം വിടാന്‍ ശ്രമിച്ച ഇവരെ കാഞ്ഞാങ്ങാടു നിന്നാണ് പോലീസ് പിടികൂടുന്നത്. പ്രതികളെ കരിമണ്ണൂരിലെത്തിച്ച് തെളിവെടുത്തു.

## Article Content

**തൊടുപുഴ**: തൊടുപുഴ കരിമണ്ണൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎം കുത്തിതുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍. കവര്‍ച്ചാ ശ്രമത്തിനുശേഷം ട്രെയിന്‍മാ‍ർ​ഗം കേരളം വിടാന്‍ ശ്രമിച്ച ഇവരെ കാഞ്ഞാങ്ങാടു നിന്നാണ് പോലീസ് പിടികൂടുന്നത്. പ്രതികളെ കരിമണ്ണൂരിലെത്തിച്ച് തെളിവെടുത്തു.

ആസാം നാഗവോണ്‍ സ്വദേശികളായ ജിന്നത്ത് അലി, അസിസ് ഉള്‍ഹക്ക്, തുമിറുള്‍ ഇസ്ലാം എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്തിച്ചത്. കവര്‍ച്ചാ ശ്രമം പുറത്തായതോടെ ആസാമിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതികളെ കാഞ്ഞാങാടുവെച്ച് റെയില്‍വെ പോലീസിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്. മോബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇതിന് സഹായിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115264/atm)