---
title: "തൊണ്ടിയിൽ മുല്ലപ്പളളി തോടിനു സമീപം നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടം "
english_title: "Thondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115267/thondiyil"
published_at: "2023-05-17T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646434432ff42_Picsart_23-05-17_07-22-39-362.jpg"
keywords: []
---

# തൊണ്ടിയിൽ മുല്ലപ്പളളി തോടിനു സമീപം നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടം 

> **Lead Summary:** ** **തൊണ്ടിയിൽ** : തൊണ്ടിയിൽ മുല്ലപ്പളളി തോടിനു സമീപം നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടത്തിൽ പെട്ടു. മണത്തണ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിലും ഇടിച്ച ശേഷം വയലിലേക്ക് മറിഞ്ഞത്.**

## Article Content

** **തൊണ്ടിയിൽ** : തൊണ്ടിയിൽ മുല്ലപ്പളളി തോടിനു സമീപം നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടത്തിൽ പെട്ടു. മണത്തണ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിലും ഇടിച്ച ശേഷം വയലിലേക്ക് മറിഞ്ഞത്.**

** ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. കുഴൽ കിണർ കുഴിക്കുന്ന ഉപകരണങ്ങളുമായി പോകുകയായിരുന്ന കർണ്ണാടക രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽപെട്ടത്. കാർ അപകട സ്ഥലത്തു നിന്നും നീക്കി.**

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115267/thondiyil)