---
title: "തെളിമ: റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം"
english_title: " Correct ration card"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11532/correct-ration-card"
published_at: "2021-11-19T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619701e2bb288_images - 2021-11-19T071552.517.jpeg"
keywords: []
---

# തെളിമ: റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം

> **Lead Summary:** **കണ്ണൂർ : **റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച തെളിമ 2021 പദ്ധതി വഴി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ തെറ്റുകള്‍ തിരുത്താം.

## Article Content

**കണ്ണൂർ : **റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച തെളിമ 2021 പദ്ധതി വഴി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ തെറ്റുകള്‍ തിരുത്താം.

അംഗങ്ങളുടെയും കാര്‍ഡുടമയുടെയും പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡുടമയുമായുളള ബന്ധം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്താം. എല്‍.പി.ജി, വൈദ്യുതി കണക്ഷന്‍ വിവരങ്ങള്‍ ചേര്‍ക്കാം.

അപേക്ഷകള്‍ മതിയായ രേഖകള്‍ക്കൊപ്പം റേഷന്‍ കടകളില്‍ സ്ഥാപിച്ച പെട്ടികളില്‍ നിക്ഷേപിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11532/correct-ration-card)