---
title: "സംസ്ഥാനത്ത് ക്ഷേമ പെൻഷനും പെൻഷൻ കുടിശിക വിതരണവും പ്രതിസന്ധിയിൽ"
english_title: "Pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115339/pension"
published_at: "2023-05-17T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64647f6dc595d_IMG-20230517-WA0036.jpg"
keywords: []
---

# സംസ്ഥാനത്ത് ക്ഷേമ പെൻഷനും പെൻഷൻ കുടിശിക വിതരണവും പ്രതിസന്ധിയിൽ

> **Lead Summary:** **തിരുവനന്തപുരം** : നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള വായ്പ തുക നിശ്ചയിച്ച് നൽകാൻ കേന്ദ്രം തയ്യാറാകത്തതിൽ കേരളത്തിന് ആശങ്ക. ക്ഷേമ പെൻഷൻ മുതൽ ശമ്പള പെൻഷൻ കുടിശിക വിതരണം വരെയുള്ള കാര്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി സർക്കാരിന് വിലങ്ങുതടിയാണ്. ഓരോ സംസ്ഥാനത്തിനും അതാത് സാമ്പത്തിക വർഷം എടുക്കാവുന്ന വായ്പ പരിധി നിർണയിച്ച് നൽകേണ്ടത് കേന്ദ്രസർക്കാരാണ്. നടപ്പ് സാമ്പത്തിക വർഷം കേരളത്തിന് 32,440 കോടി രൂപയാണ് കണക്കാക്കിയത്.

## Article Content

**തിരുവനന്തപുരം** : നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള വായ്പ തുക നിശ്ചയിച്ച് നൽകാൻ കേന്ദ്രം തയ്യാറാകത്തതിൽ കേരളത്തിന് ആശങ്ക. ക്ഷേമ പെൻഷൻ മുതൽ ശമ്പള പെൻഷൻ കുടിശിക വിതരണം വരെയുള്ള കാര്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി സർക്കാരിന് വിലങ്ങുതടിയാണ്. ഓരോ സംസ്ഥാനത്തിനും അതാത് സാമ്പത്തിക വർഷം എടുക്കാവുന്ന വായ്പ പരിധി നിർണയിച്ച് നൽകേണ്ടത് കേന്ദ്രസർക്കാരാണ്. നടപ്പ് സാമ്പത്തിക വർഷം കേരളത്തിന് 32,440 കോടി രൂപയാണ് കണക്കാക്കിയത്.

സംസ്ഥാനം ആവശ്യപ്പെടുന്ന മുറയ്ക്ക് വായ്പ തുക കേന്ദ്രം അംഗീകരിച്ച് നൽകണം. ഡിസംബർ വരെയുള്ള ഒമ്പത് മാസത്തേക്കുള്ള വായ്പ തുകക്ക് അനുമതി ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും കേന്ദ്ര തീരുമാനം അറിയിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115339/pension)