---
title: "ലോക പ്രമേഹദിനാചരണം: വെബിനാര്‍ നടത്തി"
english_title: "Webinar conducted "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11536/webinar-conducted"
published_at: "2021-11-19T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619706b400a47_images - 2021-11-19T073633.638.jpeg"
keywords: []
---

# ലോക പ്രമേഹദിനാചരണം: വെബിനാര്‍ നടത്തി

> **Lead Summary:** **കണ്ണൂര്‍** : ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) ദേശീയ ആരോഗ്യം ദൗത്യവും ചേര്‍ന്ന്് ജില്ലയിലെ ആശാ പ്രവര്‍ത്തകര്‍ക്ക് വെബ്ബിനാര്‍ നടത്തി.

## Article Content

**കണ്ണൂര്‍** : ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) ദേശീയ ആരോഗ്യം ദൗത്യവും ചേര്‍ന്ന്് ജില്ലയിലെ ആശാ പ്രവര്‍ത്തകര്‍ക്ക് വെബ്ബിനാര്‍ നടത്തി.

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറും എന്‍ സി ഡി നോഡല്‍ ഓഫീസറുമായ ഡോ. രാജേഷ് വി പി വെബ്ബിനാര്‍ ഉദ്ഘാടനം ചെയ്തു. 'പ്രമേഹ പരിചരണത്തിനുള്ള ലഭ്യത ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോള്‍' എന്നതാണ് ഇത്തവണത്തെ ലോക പ്രമേഹദിന സന്ദേശം. പ്രമേഹം കണ്ടെത്തുന്നതിനും കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സിക്കുന്നതിനും ജനങ്ങള്‍ക്ക് ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിനും ആരോഗ്യരംഗം സജ്ജമാക്കുക എന്നതാണ് സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ പി കെ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡയറ്റീഷ്യന്‍ പി നിവേദിത ക്ലാസെടുത്തു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ ബി സന്തോഷ്, ഡിസ്ട്രിക്ട് ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ജോസഫ് മാത്യു, ദേശീയ ആരോഗ്യദൗത്യം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ബിന്‍സി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11536/webinar-conducted)