---
title: "സംശയങ്ങള്‍ക്ക് വിരാമം; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി"
english_title: "Karnadakaa "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115364/karnadakaa"
published_at: "2023-05-17T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64649f63f0aca_IMG-20230517-WA0056.jpg"
keywords: []
---

# സംശയങ്ങള്‍ക്ക് വിരാമം; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി

> **Lead Summary:** **ന്യൂഡല്‍ഹി**: കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയെ മുഖ്യന്ത്രിയായി തിരഞ്ഞെടുത്തു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സന്ദേഹങ്ങള്‍ക്കുമൊടുവിലാണ് സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ആദ്യ രണ്ടുവര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം കെപിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന് കൈമാറണം എന്ന നിര്‍ദേശത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

## Article Content

**ന്യൂഡല്‍ഹി**: കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയെ മുഖ്യന്ത്രിയായി തിരഞ്ഞെടുത്തു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സന്ദേഹങ്ങള്‍ക്കുമൊടുവിലാണ് സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ആദ്യ രണ്ടുവര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം കെപിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന് കൈമാറണം എന്ന നിര്‍ദേശത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

മുന്‍ നിശ്ചയിച്ചതുപോലെ വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഇന്ന് സിദ്ധരമായ്യ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി പദം സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ അവസാനിച്ചത്. ഡി.കെ. ശിവകുമാറും രാഹുലുമായി ഇന്ന് ചര്‍ച്ച നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115364/karnadakaa)