---
title: "കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115365/arrested"
published_at: "2023-05-17T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464a2f86cf8b_IMG-20230517-WA0058.jpg"
keywords: []
---

# കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

> **Lead Summary:** **തൃശൂര്‍**: ഭൂമി തരംമാറ്റാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ, കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. 25000 രൂപയാണ് തൃശൂര്‍ എരുമപ്പെട്ടി കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ കൈക്കൂലിയായി വാങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. പരാതിക്കാരിയുടേയും പരാതിക്കാരിയുടെ മകളുടേയും പേരിലുള്ള ഭൂമി തരംമാറ്റുന്നതിനായി കൃഷി ഓഫീസില്‍ ആഴ്ചകള്‍ക്ക് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

## Article Content

**തൃശൂര്‍**: ഭൂമി തരംമാറ്റാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ, കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. 25000 രൂപയാണ് തൃശൂര്‍ എരുമപ്പെട്ടി കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ കൈക്കൂലിയായി വാങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. പരാതിക്കാരിയുടേയും പരാതിക്കാരിയുടെ മകളുടേയും പേരിലുള്ള ഭൂമി തരംമാറ്റുന്നതിനായി കൃഷി ഓഫീസില്‍ ആഴ്ചകള്‍ക്ക് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

അപേക്ഷ പ്രകാരം സ്ഥലത്ത് എത്തി കൃഷി ഓഫീസര്‍ പരിശോധന നടത്തി. ഭൂമി തരംമാറ്റുന്നതിന് ശുപാര്‍ശ ചെയ്യുന്നതിനായി 25,000 രൂപയാണ് കൃഷി ഓഫീസര്‍ ആവശ്യപ്പെട്ടത്. ആദ്യം ഭൂമി തരംമാറ്റുന്നതിന് ഫീസ് ചോദിച്ചതാണ് എന്നാണ് പരാതിക്കാരി കരുതിയത്. പിന്നീട് തിരക്കിയപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടതാണ് എന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പരാതിക്കാരി വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഫിനോഫ് തിലിനില്‍ മുക്കിയ നോട്ടുകളുമായാണ് പരാതിക്കാരി എത്തിയത്. ഉടന്‍ തന്നെ കൃഷി ഓഫീസറെ വിജിലന്‍സ് കയ്യോടെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115365/arrested)