---
title: "സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മറ്റിയിൽ പരസ്യ ശാസനയും താക്കീതും"
english_title: "Financial irregularities detected"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115379/financial-irregularities-detected"
published_at: "2023-05-17T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464aee791828_Screenshot_2023-05-17-16-00-31-93_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മറ്റിയിൽ പരസ്യ ശാസനയും താക്കീതും

> **Lead Summary:** സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മറ്റിയിൽ പരസ്യ ശാസനയും താക്കീതും. തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെയാണ് നടപടിയെടുത്തത്. സി.പി.എം നിയന്ത്രണത്തിലുള്ള ജീവ കലാകേന്ദ്രം, കൈരളി ഹോട്ടൽ, സി.പി.എം നോർത്ത് ലോക്കൽ കമ്മറ്റി ഓഫിസ് നിർമ്മാണം എന്നീ പ്രവർത്തികളുകയും ജീവ കലാകേന്ദ്രം നടത്തിയ ചിട്ടിയുടെയും കണക്കുകൾ പരിശോധിച്ചപ്പോൾ ഇവയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെ നടപടിയെടുത്തത്.

## Article Content

സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മറ്റിയിൽ പരസ്യ ശാസനയും താക്കീതും. തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെയാണ് നടപടിയെടുത്തത്. സി.പി.എം നിയന്ത്രണത്തിലുള്ള ജീവ കലാകേന്ദ്രം, കൈരളി ഹോട്ടൽ, സി.പി.എം നോർത്ത് ലോക്കൽ കമ്മറ്റി ഓഫിസ് നിർമ്മാണം എന്നീ പ്രവർത്തികളുകയും ജീവ കലാകേന്ദ്രം നടത്തിയ ചിട്ടിയുടെയും കണക്കുകൾ പരിശോധിച്ചപ്പോൾ ഇവയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെ നടപടിയെടുത്തത്.

എരിയ കമ്മറ്റി നേരിട്ട് തിങ്കളാഴ്ച്ച വൈകിട്ട് 5 മണിക്ക് വിളിച്ചു ചേർത്ത ടൗൺ ബ്രാഞ്ച് യോഗത്തിൽ സി.എം കൃഷ്ണനും 6 മണിക്ക് ചേർന്ന ലോക്കൽ കമ്മറ്റിയിലും, ലോക്കൽ ജനറൽ ബോഡിയിലും എം.വി ജയരാജനുമാണ് പാർട്ടി നടപടി വിശദീകരിച്ചത്. യോഗത്തിൽ നടപടി അംഗീകരിക്കുകയും ഇനി മേലാൽ ഒരു വിധത്തിലുള്ള ചിട്ടിയും നടത്തരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രൻ, മുൻ ലോക്കൽ സെക്രട്ടറി എം.സന്തോഷ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ വി.പി സന്തോഷ്, കെ.എം ലത്തീഫ്, ടൗൺ ബ്രാഞ്ച് സെക്രട്ടറി ടി.ആർ ശിവൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.

ഏരിയ കമ്മറ്റി അംഗങ്ങളായ സി.എം കൃഷ്ണൻ, ഐ.വി നാരായണൻ എന്നിവരാണ് കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്തത്. തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മറ്റിയും ചർച്ച ചെയ്ത ശേഷം ഏരിയ കമ്മറ്റിയിലാണ് പരസ്യ ശാസനയും താക്കീതും നൽകാൻ തീരുമാനിച്ചത്. ന്യൂസ് ബ്യൂറോ തളിപ്പറമ്പ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115379/financial-irregularities-detected)